CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 29 Seconds Ago
Breaking Now

സോമര്‍സെറ്റില്‍ ടോണ്ടന്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ഈ വര്‍ഷത്തെ റമ്മി ടൂര്‍ണമെന്റ് ജൂണ്‍ 29ന്

സോമര്‍സെറ്റില്‍ ഉള്ള മലയാളി റമ്മി കളിക്കാര്‍ക്ക് വേണ്ടി ടോണ്ടന്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ഈ വര്‍ഷത്തെ റമ്മി ടൂര്‍ണമെന്റ് വരുന്ന ജൂണ്‍ 29ന് രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെ ട്രള്‍ മെമ്മോറിയല്‍ വില്ലേജ് ഹാളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും സന്തോഷപൂര്‍വ്വം അറിയിക്കുകയാണ്.. മത്സരത്തിന്റെ എന്‍ട്രി ഫീ £25/player ആണ്.. ഒന്നാം സമ്മാനം 501 പൗണ്ടും, രണ്ടാം സമ്മാനം 301 പൗണ്ടും, മൂന്നാം സമ്മാനം 101 പൗണ്ടും, നാലാം സ്ഥാനത്തിന് അര്‍ഹനാകുന്ന വ്യക്തിക്ക് ഫാമിലി ഫുഡ് വൗച്ചറും ആണ് സമ്മാനമായി ലഭിക്കുക.. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനൊപ്പം നാടന്‍ ഭക്ഷണവും ആസ്വദിക്കുവാനുള്ള അവസരം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.. ടൂര്‍ണമെന്റ് നടത്തിപ്പിലെ നിബന്ധനകളും നിയമാവലികളും തുടങ്ങിയ കാര്യങ്ങളില്‍ കമ്മിറ്റി തീരുമാനം അന്തിമമായിരിക്കും.. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാര്‍ ജൂണ്‍ 25ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് എന്‍ട്രി രെജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.. എന്‍ട്രി/രെജിസ്റ്ററേഷന്‍ ചെയ്യുന്നതിനായി താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്..

 

Jetheesh Panicker - 07502332831

 

Biju Mathew - 07846194373

 

Aji Thomas - 07721546188

 




കൂടുതല്‍വാര്‍ത്തകള്‍.