ലെസ്റ്റര്‍ : ലെസ്റ്ററിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ ലെസ്റ്റര്‍ സംഗീത സദസ്സും ലണ്ടന്‍ മലയാള സാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം ' സംഗീതസന്ധ്യ 2025 ' മെയ് 25 ന് വൈകുന്നേരം 3 മണിമുതല്‍ ലെസ്റ്ററിലെ ബ്രൗണ്‍സ്റ്റോണിലെ വെസ്റ്റ് സോഷ്യല്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പരിപാടിയില്‍ യുകെയിലെ സംഗീത രംഗത്ത് പ്രമുഖര്‍ പങ്കെടുക്കുന്നു. ഗായകരായ അനീഷ് ജോണ്‍, ജിബി ഗോപാലന്‍, ദിലീപ്, ബാബു, ആദില്‍ ബഷീര്‍ എന്നിവര്‍ പ്രസിദ്ധ ഗായകന്‍ പി ജയചന്ദ്രന്‍ പാടി അനശ്വരമാക്കിയ ഗാനങ്ങള്‍ ആലപിക്കും.
റിനു ( കീബോര്‍ഡ് ), വിഷ്ണുരാജ് ( വയലിന്‍), ആദില്‍ ബഷീര്‍ ( ഹാര്‍മോണിയം ), സാബു ജോസ് (ഗിറ്റാര്‍ ), ജോര്‍ജ്ജ് തോമസ് ( തബല ), പ്രഫുല്‍ ജോര്‍ജ്ജ് ( ഡ്രം) എന്നിവര്‍ വേദിയില്‍ അണിനിരക്കും.
പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ സാബു ജോസ് ( 07809211405 ), റജി നന്തികാട്ട് ( 07852437505 ) എന്നിവരെ ബന്ധപ്പെടുക.