CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 32 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ 'നഴ്‌സസ് ഡേ സെലിബ്രേഷന്‍' നാളെ ഹാര്‍ലോയില്‍

ഹാര്‍ലോ: യുക്മ നേഴ്‌സസ് ഫോറമും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും സംയുക്തമായി നടത്തുന്ന 'നഴ്‌സസ് ഡേ സെലിബ്രേഷന്‍' നാളെ ഹാര്‍ലോയില്‍ വച്ച് നടത്തപ്പെടുന്നു. യുക്മ നാഷണല്‍  വൈസ് പ്രസിഡണ്ട് സ്മിതാ തോട്ടം മുഖ്യാതിഥിയായി പങ്കെടുക്കും.

 

യു കെ യിലെ തൊഴിലിടങ്ങളില്‍ മലയാളികളുടെ ശക്തമായ സാന്നിദ്ധ്യമരുളുന്ന നേഴ്‌സിങ് പ്രൊഫഷണല്‍സിനെ അണിനിരത്തിയും, അനുമോദിച്ചും, ഏറ്റവും പ്രൗഢവും, അര്‍ഹമായ പ്രാധാന്യത്തോടെയും സംഘടിപ്പിക്കുന്ന നേഴ്‌സസ് ദിനാഘോഷത്തിന്  ഹാര്‍ലോ, ഔര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ച് ഹാള്‍ വേദിയാകും.

 

യു കെ യില്‍ നഴ്‌സുമാരായി ജോലിചെയ്യുന്നവര്‍ക്കും, എന്‍.എം.സി രജിസ്‌ട്രേഷനായി കാത്തിരിക്കുന്നവര്‍ക്കും, നേഴ്‌സിങ്

പ്രൊഫഷന്‍ ഉണ്ടായിരിക്കെ ഇതര മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും,   ഇന്റര്‍വ്യൂ, ജോലി കയറ്റം എന്നീ വിഷയങ്ങളിലും ഏറെ പ്രയോജനപ്പെടുന്ന വിദഗ്ധ സെഷനുകള്‍  ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ  യുക്മയുടെ ബാനറില്‍ ഏറ്റവും വലിയ  നെറ്റ്വര്‍ക്കിംഗ് പ്രയോജനം നേടുന്നതിനും യുക്മ നേഴ്‌സസ് ഫോറം അഭികാമ്യമാണ്. അര്‍ഹരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.

 

നാളെ (മെയ് 17 ന്) രാവിലെ 8 :45 ന് രെജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. 9:15 ന് പരസ്പരം പരിചയപ്പെടലും, ഒമ്പതരയോടെ നേഴ്‌സസ് ദിനാഘോഷ  ഉദ്ഘാടന കര്‍മ്മവും,  തുടര്‍ന്ന് പ്രോഗ്രാം ആരംഭിക്കുകയും ചെയ്യും. പ്രൊഫഷണല്‍ ഡെവലപ്പ്‌മെന്റ്, അറിവ് മെച്ചപ്പെടുത്തല്‍, നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍, കരിയര്‍ മുന്നേറ്റം, കലാപരിപാടികള്‍, ഡി ജെ, കമ്മ്യൂണിറ്റി ബില്‍ഡിങ് ഒപ്പം വിജ്ഞാനപ്രദവും, വിദ്യാഭ്യാസപരവും, വിനോദപരവും  പ്രൗഢവുമായ നേഴ്‌സസ് ദിനാഘോഷമാണ് യു.എന്‍.എഫ് ഒരുക്കുന്നത്.

 

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെയും, യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹാര്‍ലോ മലയാളി അസോസിയേഷനുമായി ചേര്‍ന്ന് അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മേളനത്തിലേക്ക് സംഘാടക സമിതി  ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. 

 

For contact: 

Jobin George - 07574674480,  

Shinto Skaria - 07459134878

 

Venue: 

Church of Our Lady of Fatima,

The Presbytery, Howard Way, 

Harlow, CM20 2NS.

 

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.