മൂന്നു കുരുന്നുകള്‍ക്ക് ഇനി ഗ്ലോസ്റ്റര്‍ മലയാളി സമൂഹം ഒപ്പം തന്നെയുണ്ട്. വിന്‍സിയുടെ വിടപറയലിന് പിന്നാലെ കുടുംബത്തിന്റെ വേദന ഏറ്റെടുക്കുകയാരുന്നു ഗ്ലോസ്റ്ററിലെ പ്രമുഖ അസോസിയേഷനുകള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ പിരിഞ്ഞത് 18835 പൗണ്ടാണ്. മാനുഷിക മൂല്യത്തിന്റെ ഉദാത്തമായ ചില മുഹൂര്‍ത്തങ്ങളാണ് ഗ്ലോസ്റ്ററില്‍ ഏവരും കണ്ടത്.
ഗ്ലോസ്റ്റര്‍ സമൂഹം ഒരു കുടുംബത്തെ ഏറ്റെടുത്തപ്പോള്‍ മുഴുവന്‍ അംഗങ്ങളും അവര്‍ക്കായി ഒപ്പം നിന്നു.ഗ്ലോസ്റ്റര്‍ മലയാളികളും അവരുടെ സൗഹൃദവലയത്തിലുള്ളവരും വിന്‍സിയുടെ കുടുംബത്തിന് സഹായവുമായി എത്തി.
കാന്‍സര്‍ ബാധിതയായി മരിച്ച വിന്‍സിയുടെ മൂന്നു കുട്ടികളെ ഗ്ലോസ്റ്ററിന്റെ സ്വന്തം മക്കളായി കാണുകയാണ് ഓരോരുത്തരും. കുട്ടികളുടെ ഇനിയുള്ള ജീവിതത്തിന് ഒരു സഹായം എന്ന രീതിയിലാണ് എല്ലാ പ്രമുഖ അസോസിയേഷന്‍ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് കുടുംബത്തിനായി സഹായ ഫണ്ട് ശേഖരിച്ചത്.
ഗ്ലോസ്റ്ററിലെ അസോസിയേഷന്‍ അംഗങ്ങള്‍ വിന്‍സിയുടെ കുടുംബത്തെ ഏറ്റെടുത്തപ്പോള്‍ അതൊരു വലിയ കാരുണ്യ പ്രവര്‍ത്തനത്തിലേക്ക് വഴിമാറുകയായിരുന്നു.
മുപ്പതിനായിരം പൗണ്ടിലേക്ക് വൈകാതെ സഹായ ധനമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്കും ഈ കുടുംബത്തെ സഹായിക്കാം.
ഇവിടെ ക്ലിക്ക് ചെയ്യുക#mce_temp_url#
കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്ന് ചെറിയ പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ തനിച്ചാക്കി വിന്‍സി യാത്രയായത്. ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സര്‍ ബാധിച്ചിരുന്ന വിന്‍സി അസഹനീയമായ തന്റെ ശാരീരിക വേദനകളെ പ്രതീക്ഷകളോടെയാണ് നേരിട്ടത്.
അസുഖങ്ങളെല്ലാം മാറി,ഒരു സാധാരണ കുടുംബജീവിതം സാധ്യമാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു വിന്‍സിയും കുടുംബവും ഏകദേശം രണ്ട് വര്‍ഷം മുമ്പ് മാത്രം യു. കെ യില്‍ എത്തിയ വിന്‍സിയും കുടുംബവും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹവുമായി അടുത്ത ബന്ധമായിരുന്നു പുലര്‍ത്തിപ്പോന്നത്. അവരുടെ മൂന്നുപെണ്‍കുട്ടികള്‍, അന്ന, ഏഞ്ചല്‍, ആഗ്‌ന
സ്ട്രൗഡിലെ സ്‌കൂളില്‍ 9, 8, 6 ക്ലാസ്സുകളില്‍ പഠിക്കുന്നു, അസുഖം മൂലം ബുദ്ധിമുട്ടിയപ്പോഴും, തന്റെ ശാരീരിക വേദനയേക്കാള്‍ വിന്‍സിയിയെ അലട്ടിയിരുന്നത് കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
യു.കെ യിലേക്ക് വരുന്നതിനു വേണ്ടിയെടുത്ത ബാധ്യതകള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് ഈ കുടുംബം വീണ്ടും പരീക്ഷണത്തിന് ഇരയായത്. ഇതേ തുടര്‍ന്ന് ചികിത്സക്കായും നാട്ടിലേക്കുള്ള അനുബന്ധ യാത്രകള്‍ക്കായും, കടമായും അല്ലാതെയും വലിയൊരു തുക അവര്‍ക്ക് കണ്ടെത്തേണ്ടി വന്നു. വിന്‍സിയെ നഷ്ടപ്പെട്ട തീരാവേദനക്കൊപ്പം തുടര്‍ന്നുള്ള അവരുടെ യുകെ ജീവിതവും ആശങ്കയിലായിരിക്കുന്നു.
വിന്‍സി നമ്മളെയെല്ലാം വിശ്വസിച്ച് ഏല്‍പ്പിച്ച് പോയ മൂന്ന് ചെറിയ പെണ്‍കുട്ടികളടങ്ങുന്ന അവളുടെ കുടുംബത്തെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളായ നമുക്കോരോരുത്തര്‍ക്കും കഴിയുന്ന രീതിയില്‍ ചേര്‍ത്ത് പിടിക്കാം. അവരോടൊപ്പം മാനസികമായി ചേര്‍ന്ന് നില്‍ക്കുന്നതിനൊപ്പം സാമ്പത്തികമായി സഹായിക്കുന്നതും നമ്മുടെയൊക്കെ ധാര്‍മ്മികമായ ബാധ്യതയാണെന്നു തിരിച്ചറിയുന്നു.
ഇതാണ് ഗ്ലോസ്റ്റര്‍ മലയാളി സമൂഹം. ഒരാവശ്യം വന്നപ്പോള്‍ വാശിയോ മത്സരങ്ങളോ ഇല്ലാതെ എല്ലാവരും കുടുംബത്തിനായി ഒരു കുടകീഴിലെത്തി. എല്ലാ അസോസിയേഷന്‍ അംഗങ്ങളും ഒരേ സ്വരത്തോടെ പിന്തുണയുമായി എത്തുകയായിരുന്നു.
അതനുസരിച്ച് ഗ്ലോസറ്റര്‍ഷെയറിലെ സെന്റ് മേരീസ് ചര്‍ച്ചിനൊപ്പം മറ്റ് മലയാളി സംഘടനകളും ഒരുമിക്കുകയാണ്. വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള ജിഎംഎ , കെസിഎ, ജിഎംസിഎ, കേരളീയം മാക് ചെല്‍റ്റന്‍ഹാം എന്നിങ്ങനെ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ഒത്തൊരുമിച്ച് കുടുംബത്തിനായി കൈകോര്‍ത്തിരിക്കുകയാണ്. ചാരിറ്റി പ്രവര്‍്ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവമാണ് സംഘടന.
ഗ്ലോസ്റ്റര്‍ സെന്റ് മേരിസ് ചര്‍ച്ച് വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മറ്റ് അസോസിയേഷന്‍ ഭാരവാഹികളായ അനില്‍ തോമസ് , ബിസ് പോള്‍ മണവാളന്‍ , ലിജോ ജോര്‍ജ്ജ്, മനോജ് സെബാസ്റ്റ്യന്‍ , ഫിലിപ്പ് കണ്ടോത്ത്, ജിജി ജോണ്‍ , വിനോയ് പി.എ , ലോറന്‍സ് പെല്ലിശ്ശേരി , ആന്റണി ജെയിംസ് , ജെഗി ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് ഒരു മീറ്റിംഗ് കൂടുകയുണ്ടായി . തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിന്‍സിയുടെ കുടുംബത്തെ സഹായിക്കുന്നതിനും പ്രത്യേകിച്ച് കുട്ടികളുടെ ഭാവി ഉറപ്പ് വരുത്തുന്നതിനും വേണ്ടി ഗ്ലോസ്റ്റര്‍ഷെയര്‍ കേന്ദ്രീകരിച്ച് ഒരു ഫണ്ട് റേസിങ് നടത്തുവാന്‍ തീരുമാനിച്ചു. ഇത് വലിയ രീതിയില്‍ സ്വീകരിച്ചിരിക്കുകയാണ് ഏവരും.
ഗ്ലോസ്റ്റര്‍ഷെയറിന്റെ സഹോദരി വിന്‍സി ബാക്കി വെച്ച സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍, അവളുടെ കുരുന്നുകള്‍ക്ക് വേണ്ടി ഈ ചാരിറ്റിയുടെ ഭാഗമാകാന്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് , ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ (GMA) , കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (KCA) ,ഗ്ലോസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (GMCA) , കേരളീയം , മലയാളി അസോസിയേഷന്‍ ഓഫ് ചെല്‍ട്ടന്‍ഹാം (MAC) എന്നിവയുടെ ഭാരവാഹികള്‍ ഒരുമിക്കുകയായിരുന്നു. നിങ്ങള്‍ക്കും ഈ കുടുംബത്തെ സഹായിക്കാം.
ഇതുവരെ പിന്തുണച്ച ഏവര്‍ക്കും അസോസിയേഷന്‍ നേതൃത്വം നന്ദി പറയുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉദ്ദേശിച്ച ധനസഹായത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്കും ഈ കുടുംബത്തെ സഹായിക്കാം.
വിന്‍സിയുടെ കുടുംബത്തെ സഹായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക#mce_temp_url#