നിര്‍മാതാവ് വിജയ് ബാബുവിനെതിരെ സാന്ദ്രാ തോമസ്. വിജയ് ബാബുവിന്റെ് പട്ടിയെ വിശ്വസിക്കാമെന്നും പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടിയെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. വിജയ് ബാബു സാന്ദ്രയെ പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് സാന്ദ്രയുടെ പോസ്റ്റ്.
എന്നാല്‍ ഈ പോസ്റ്റിന് മറുപടിയുമായി വിജയ് ബാബു വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. 'പാര്‍ട്ണര്‍ഷിപ്പ് ഒഴിവായപ്പോള്‍ നിനക്ക് പകരം ഞാന്‍ ഒരാളെ ദത്തെടുത്തു. അതേ, സാന്ദ്ര പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാള്‍ വിശ്വസനീയമാണ്', വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതല്‍ പറയാന്‍ സമയമില്ലെന്നും തനിക്ക് ഷൂട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു.