അശ്ലീല സിനിമകളിലൂടെ പണം സംബന്ധിച്ചു എന്നാരോപിച്ച് ശ്വേത മേനോനെതിരെ നേരത്തെ ഒരു പരാതി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ കൂടുതല്‍ പ്രതികരണവുമായി ശ്വേത മേനോന്‍ എത്തിയിരിക്കുകയാണ്. തനിക്കെതിരെ വന്ന കേസിന് ഒരു ബേസ് ഉണ്ടായിരുന്നില്ലെന്നും ആരോ ഫണ്ട് ചെയ്ത പോലെ ഒരു കേസ് ആയിരുന്നു അതെന്നും പോരാടുമെന്നും ശ്വേത മേനോന്‍ പറഞ്ഞു.
'എനിക്കെതിരെ വന്ന കേസിന് ഒരു ബേസ് ഉണ്ടായിരുന്നില്ല. എന്താണ് ഇതിന്റെ പ്രചോദനമെന്നും ഇതിന്റെ പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് എനിക്കറിയില്ല. ആരോ ഫണ്ട് ചെയ്ത പോലെ ഒരു കേസ് ആയിരുന്നു അത്. ഞാന്‍ പ്രതികരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ കുടുംബത്തിന് വേണ്ടിയും ആത്മാഭിമാനത്തിന് വേണ്ടിയും ഞാന്‍ പോരാടും. കേസ് ഇപ്പോള്‍ കോടതിയിലാണ്', ശ്വേത മേനോന്‍ പറഞ്ഞു.
നടി അഭിനയിച്ച ചില ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അവയില്‍ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ പരാതി നല്‍കിയത്. പാലേരിമാണിക്യം, രതിനിര്‍വേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, എന്നീ ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ സിനിമകളിലെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു പരാതി.