CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 46 Minutes 54 Seconds Ago
Breaking Now

യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 ല്‍ മത്സരിക്കുന്നത് 31 ജലരാജാക്കന്‍മാര്‍..... അഞ്ച്, ആറ് ഹീറ്റ്‌സുകളിലെ ടീമുകളെ പരിചയപ്പെടാം

ഏഴാമത് യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി പടിപാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്.  ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് ആഗസ്റ്റ് 30 ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ 31 ടീമുകള്‍ പൊതു വിഭാഗത്തില്‍ മത്സരിക്കുന്നു. വനിതകളുടെ വിഭാഗത്തില്‍ 11 ടീമുകള്‍ കൂടി മത്സരിക്കുവാന്‍ എത്തുന്നതോടെ ഇരു വിഭാഗങ്ങളിലും ഇക്കുറി കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പിക്കാം.

മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളെ 8 ഹീറ്റ്‌സുകളായി തിരിച്ചിരിക്കുകയാണ്. ബോട്ട് ക്‌ളബ്ബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ വള്ളംകളി പാരമ്പര്യമനുസരിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കുവാന്‍ ഇറങ്ങുന്നത്.

പ്രാഥമിക ഹീറ്റ്‌സുകളില്‍ മത്സരിക്കുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് മാന്‍വേഴ്‌സ് ലെയ്ക്ക് ട്രസ്റ്റ് ഓഫീസില്‍ ആഗസ്റ്റ് 9 ശനിയാഴ്ച ചേര്‍ന്ന ക്യാപ്റ്റന്‍മാരുടെ യോഗത്തിലാണ്. മുന്‍ പതിവ് പോലെ നറുക്കെടുപ്പിലൂടെയാണ് ഇത്തവണയും ഹീറ്റ്‌സുകളിലെ ടീമുകളെ തീരുമാനിച്ചത്. അവസാന ഹീറ്റ്‌സുകളായ 7 , 8 

 

ഹീറ്റ്‌സുകളില്‍ പങ്കെടുക്കുന്ന ടീമുകള്‍, ക്യാപ്റ്റന്‍മാര്‍, ബോട്ട് ക്‌ളബ്ബ്, വള്ളം എന്നിവ താഴെ നല്‍കുന്നു.

 

ഹീറ്റ്‌സ് - 7.

 

A. പുതുക്കരി - രാജു ചാക്കോ, യുണൈറ്റഡ് ബോട്ട് ക്‌ളബ്ബ് ഷെഫീല്‍ഡ്.

 

രാജു ചാക്കോ ക്യാപ്റ്റനായുള്ള യുണൈറ്റഡ് ബോട്ട് ക്‌ളബ്ബ് ഷെഫീല്‍ഡ് മത്സരത്തിനെത്തുന്നത് പുതുക്കരി വള്ളത്തിലാണ്. ചിട്ടയായ പരിശീലനവും മുന്‍ വര്‍ഷങ്ങളിലെ മത്സര പരിചയവുമാണ് ടീമിന്റെ കരുത്ത്. സെനിത് സോളിസിറ്റേഴ്‌സാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.

 

B. എടത്വ - വിബിന്‍ വര്‍ഗ്ഗീസ്, സ്‌കന്തോര്‍പ്പ് ബോട്ട് ക്‌ളബ്ബ് സ്‌കന്തോര്‍പ്പ്.

 

എടത്വ വള്ളത്തില്‍ യുക്മ ട്രോഫി വള്ളംകളിയില്‍ മത്സരിക്കുവാന്‍ എത്തുന്ന സ്‌കന്തോര്‍പ്പ് ബോട്ട് ക്‌ളബ്ബിനെ നയിക്കുന്നത് വിബിന്‍ വര്‍ഗ്ഗീസാണ്. കഠിനമായ പരിശീലനം നല്‍കുന്ന ആത്മ വിശ്വാസമാണ് ടീം സ്‌കന്തോര്‍പ്പിന്റെ കരുത്ത്. തറവാട് റെസ്റ്റോറന്റാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.

 

C. കുമരങ്കരി - ജില്‍സണ്‍ ജോസഫ്, WMA ബോട്ട് ക്‌ളബ്ബ് വിഗന്‍.

 

ജില്‍സന്‍ ജോസഫ് നായകനായെത്തുന്ന WMA ബോട്ട് ക്‌ളബ്ബ് വിഗന്‍ കുമരങ്കരി വള്ളത്തിലാണ് മത്സരിക്കുന്നത്. ടീമിന് ലഭിച്ച കൃത്യതയാര്‍ന്ന പരിശീലനമാണ് ടീം WMA യുടെ പ്രതീക്ഷ. ലവ് ടു കെയര്‍ ലിവര്‍പൂളാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.

 

D. ആയാപറമ്പ് - ശ്രീജിത്ത് വാസുദേവന്‍ നായര്‍, റോഥര്‍ഹാം ബോട്ട് ക്‌ളബ്ബ് റോഥര്‍ഹാം.

 

ശ്രീജിത്ത് വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ യുക്മ ട്രോഫി മത്സരത്തിന് എത്തുന്ന റോഥര്‍ഹാം ബോട്ട് ക്‌ളബ്ബ് ആയാപറമ്പ് വള്ളത്തിലാണ് മത്സരിക്കുന്നത്. തങ്ങളുടെ സ്വന്തം തട്ടകമായ മാന്‍വേഴ്‌സ് തടാകത്തില്‍ ചരിത്ര വിജയം നേടുവാനുള്ള തയ്യാറെടുപ്പിലാണ് ടീം റോഥര്‍ഹാം. കോഡിഗ്യാസാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.

 

ഹീറ്റ്‌സ് - 8.

 

A. കിടങ്ങറ - ലൈജു വര്‍ഗ്ഗീസ്, NMCA ബോട്ട് ക്‌ളബ്ബ് നോട്ടിംഗ്ഹാം.

 

യുക്മ ട്രോഫിയുടെ നിലവിലുള്ള വിജയികളായ NMCA ബോട്ട് ക്‌ളബ്ബ് തങ്ങളുടെ വിജയം ആവര്‍ത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ലൈജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ഇക്കുറിയും മത്സരത്തിനെത്തുന്നത്. കിടങ്ങറ വള്ളത്തിലാണ് ടീം NMCA മത്സരിക്കുന്നത്. ഫസ്റ്റ് കോള്‍ ക്വാളിറ്റി ഹെല്‍ത്ത് കെയര്‍ സ്റ്റാഫിങ്ങാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.

 

B. മാമ്പുഴക്കരി - അരുണ്‍ സെബാസ്റ്റ്യന്‍, കെറ്ററിംഗ് ബോട്ട് ക്ളബ്ബ് കെറ്ററിംഗ്.

 

അരുണ്‍ സെബാസ്റ്റ്യന്‍ നായകനായെത്തുന്ന കെറ്ററിംഗ് ബോട്ട് ക്‌ളബ്ബ് മാമ്പുഴക്കരി വള്ളത്തിലാണ് യുക്മ ട്രോഫിയില്‍ ഇത്തവണയും മത്സരിക്കുന്നത്. ചിട്ടയായ പരിശീലനവും മുന്‍ വര്‍ഷങ്ങളിലെ മത്സര ചരിചയവുമാണ് ടീം കെറ്ററിങ്ങിന്റെ പ്രതീക്ഷ. പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്‌സാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.

 

C. ചെറുതന - ബെന്നി അഗസ്റ്റിന്‍, വെയിത്സ് ചുണ്ടന്‍ ബോട്ട് ക്‌ളബ്ബ്, വെയിത്സ്.

 

ബെന്നി അഗസ്റ്റിന്‍ ക്യാപ്റ്റനായുള്ള വെയിത്സ് ചുണ്ടന്‍ ബോട്ട് ക്‌ളബ്ബ് യുക്മ ട്രോഫിയില്‍ മത്സരിക്കുന്നത് ചെറുതന വള്ളത്തിലാണ്. യുക്മ ട്രോഫി വള്ളംകളിയില്‍ ഒരു പുതിയ ചരിത്രം കുറിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ടീം വെയിത്സ് ചുണ്ടന്‍. ഫസ്റ്റ് കോള്‍ ക്വാളിറ്റി ഹെല്‍ത്ത് കെയര്‍ സ്റ്റാഫിങ്ങാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.

 

D. നീലംപേരൂര്‍ - മാത്യു കുര്യാക്കോസ്, വില്‍റ്റ്ഷയര്‍ ബോട്ട് ക്‌ളബ്ബ് സ്വിന്‍ഡന്‍.

 

മാത്യു കുര്യാക്കോസിന്റെ നായകത്വത്തില്‍ യുക്മ ട്രോഫിയ്‌ക്കെത്തുന്ന വില്‍റ്റ്ഷയര്‍ ബോട്ട് ക്‌ളബ്ബ് നീലംപേരൂര്‍ വള്ളത്തിലാണ് മത്സരിക്കുന്നത്. ചിട്ടയാര്‍ന്ന പരിശീലനം വഴി ലഭിച്ച കരുത്തും ആത്മവിശ്വാസവുമാണ് ടീം വില്‍റ്റ്ഷയറിനെ മുന്നോട്ട് നയിക്കുന്നത്. ലൈഫ് ലൈന്‍ പ്രൊട്ടക്ടാണ് ടീമിന്റെ സ്‌പോണ്‍സേഴ്‌സ്.

 

യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ദേശീയ ഭാരവാഹികളായ ജയകുമാര്‍ നായര്‍, ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റര്‍ താണോലില്‍, ഡോ. ബിജു പെരിങ്ങത്തറ, വള്ളംകളി ജനറല്‍ കണ്‍വീനര്‍ ഡിക്‌സ് ജോര്‍ജജ്, യുക്മ ദേശീയ സമിതി അംഗങ്ങള്‍, റീജിയണല്‍ ഭാരവാഹികള്‍, പോഷക സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ വള്ളംകളിയുടെ തയ്യാറെടുപ്പുകള്‍ നടത്തി വരുന്നു. 

 

കായികപ്രേമികളുടെ ആവേശമായ വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളായ തിരുവാതിരയും തെയ്യവും പുലികളിയും നാടന്‍പാട്ടും നൃത്ത നൃത്യങ്ങളും സംഗീതവും ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 30 ന് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നു.

 

 

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.