CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 7 Minutes 6 Seconds Ago
Breaking Now

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അമ്മ ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയാകും

അമ്മ കമല്‍തായ് ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) നേതാവും ബിആര്‍ ഗവായിയുടെ സഹോദരനുമായ ഡോ. രാജേന്ദ്ര ഗവായ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 5 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ആര്‍എസ്എസ് പരിപാടിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അമ്മയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ കമല്‍തായ് ഗവായി മുഖ്യാതിഥിയാകും. നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന വിജയദശമി പരിപാടിക്ക് ശേഷമാണ് അമരാവതിയിലെ പരിപാടി. അമ്മ കമല്‍തായ് ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) നേതാവും ബിആര്‍ ഗവായിയുടെ സഹോദരനുമായ ഡോ. രാജേന്ദ്ര ഗവായ് സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ പരേതനായ രാമകൃഷ്ണ ഗവായിയുടെ ഭാര്യയാണ് കമല്‍തായ്. ദാദാസാഹേബ് ഗവായി എന്നാണ് രാമകൃഷ്ണ ഗവായിയെ സ്‌നേഹപൂര്‍വം ജനം വിളിച്ചിരുന്നത്. കമല്‍തായിയുടെ സമ്മതം വാങ്ങിയാണ് അവരെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് ആര്‍എസ്എസിന്റെ വിശ്വ സംവാദ് കേന്ദ്രയിലെ പ്രതിനിധികള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചത്. രാജ്യസഭ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ബി.ഡി. ഖോബ്രഗഡെ, ദാദാസാഹിബ് ഗവായി തുടങ്ങിയ നേതാക്കള്‍ നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അതിനാലാണ് അമ്മയും ക്ഷണം സ്വീകരിച്ചതെന്നുമാണ് രാജേന്ദ്ര ഗവായ് പ്രതികരിച്ചത്. സഹോദരന്‍ ബിആര്‍ ഗവായ് ഉന്നത പദവി അലങ്കരിക്കുന്നത് കൊണ്ടാണ് പലര്‍ക്കും അമ്മ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ഇഷ്ടമാകാത്തതെന്നും ക്ഷേത്രങ്ങളോടും പള്ളികളോടും തുല്യബഹുമാനമുള്ളവരാണ് തങ്ങളുടെ കുടുംബമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ പിതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് ഇന്ദിരാഗാന്ധി വാഗ്ദാനം ചെയ്തിരുന്നുവെന്നും 2009 ലും 2014 ലും സോണിയ ഗാന്ധിയും 2019 ല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കാന്‍ തനിക്ക് ലോക്സഭാ ടിക്കറ്റ് വാഗ്ദാനം ചെയ്തുവെന്നും രാജേന്ദ്ര ഗവായ് കൂട്ടിച്ചേര്‍ത്തു. എങ്കിലും തങ്ങള്‍ അധികാരത്തിന് പിന്നാലെ ഓടിയിട്ടില്ല. അതായിരുന്നു ലക്ഷ്യമെങ്കില്‍ പിതാവിന് എളുപ്പത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിച്ചേനെ. തനിക്കും അങ്ങനെ സ്ഥാനങ്ങള്‍ കിട്ടിയേനെ. എന്നാല്‍ തങ്ങള്‍ എന്നും തങ്ങളുടെ പാര്‍ട്ടിയോടും ആദര്‍ശങ്ങളോടും പ്രത്യയശാസ്ത്രത്തോടും കൂറ് പുലര്‍ത്തുന്നവരാണെന്നും അദ്ദേഹം വിശദീകരിച്ചു. കമല്‍തായിയോ മകന്‍ ബിആര്‍ ഗവായിയോ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.