ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാന്‍ സഹായിച്ചെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത്. രാജ്യത്തിനകത്തുള്ള ഭരണഘടനാ വിരുദ്ധ ഘടകങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നാ?ഗ്പൂരില്‍ നടന്ന ആര്‍ എസ് എസ് ശതാബ്ദി ആഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാ?ഗവത്.
അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദികള്‍ മതം ചോദിച്ചതിന് ശേഷം 26 ഇന്ത്യക്കാരെ കൊലപ്പെടുത്തി. ഭീകരാക്രമണത്തില്‍ രാജ്യം മുഴുവന്‍ ദുഃഖിക്കുകയും രോഷം കൊള്ളുകയും ചെയ്തു. എന്നാല്‍, നമ്മുടെ സര്‍ക്കാര്‍ പൂര്‍ണ്ണമായ തയ്യാറെടുപ്പുകളോടെ ആക്രമണത്തിന് ഉചിതമായ മറുടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എല്ലാ രാജ്യങ്ങളോടും സൗഹൃദപരമായ സമീപനം സ്വീകരിക്കുമ്പോഴും, സ്വന്തം സുരക്ഷ സംരക്ഷിക്കാന്‍ ജാഗ്രതയും ശക്തിയും ഉണ്ടായിരിക്കേണ്ടതുണ്ടെന്ന് ഈ ആക്രമണം തെളിയിച്ചതായി ആര്‍.എസ്.എസ്. മേധാവി ചൂണ്ടിക്കാട്ടി. ആക്രമണത്തിനും പ്രത്യാക്രമണത്തിനും ശേഷം വിവിധ രാജ്യങ്ങള്‍ വഹിച്ച പങ്ക് നമ്മുടെ യഥാര്‍ത്ഥ സുഹൃത്തുക്കളെ വെളിപ്പെടുത്തി. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഭരണഘടനാ വിരുദ്ധ ഘടകങ്ങള്‍ രാജ്യത്തിനകത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഇന്ന് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്. മഹാത്മാഗാന്ധി നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ പ്രമുഖരില്‍ ഒരാള്‍ മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഭാരതം വിഭാവനം ചെയ്തവരില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ.മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.