CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 55 Minutes 1 Seconds Ago
Breaking Now

മക്കളെ തനിച്ചാക്കി മാതാപിതാക്കളെ എവിടേയും പോകാന്‍ അനുവദിക്കില്ല ; ഷെറിന്‍ നിയമം കൊണ്ടുവരുന്നു

കൊച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി കൊണ്ടുപോകുന്നത് അതീവ ഗുരുതരമായ കുറ്റമാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നു.

മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ ദാരുണ മരണം എല്ലാവര്‍ക്കും ഒരു തീരാ വേദനയാണ്. കുട്ടിയെ തനിച്ചാക്കി പോകുന്ന മാതാപിതാക്കള്‍ക്ക് ഇനി ശിക്ഷ കിട്ടും. യുഎസില്‍ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് പുതിയ നിയമം വരുന്നു. കൊച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി കൊണ്ടുപോകുന്നത് അതീവ ഗുരുതരമായ കുറ്റമാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നു.

മലയാളി ദമ്പതികള്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്നു ദത്തെടുത്ത ഷെറിന്‍ മാത്യൂസിനെ കഴിഞ്ഞ ഒക്ടോബറില്‍ ഡാലസില്‍ റിച്ചഡ്‌സണിലെ വീട്ടില്‍നിന്നാണു കാണാതായത്. രണ്ടാഴ്ചയ്ക്കുശേഷം വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്നു മൃതദേഹം കണ്ടെത്തി.

ദുരൂഹസാഹചര്യത്തില്‍ കുട്ടി മരിച്ച കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ (37) വധശിക്ഷ വരെ ലഭിക്കാവുന്ന കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. വെസ്ലിയുടെ ഭാര്യ സിനിയേയും അറസ്റ്റ് ചെയ്തു.

ഷെറിന്‍ നിയമം എന്നു പേരു നല്‍കാനാണ് ആലോചിക്കുന്നത്. ഷെറിന്റെ തിരോധാനത്തിനു പല കാരണങ്ങളും വെസ്ലി പറഞ്ഞെങ്കിലും കുട്ടിയെ തനിച്ചു വീട്ടിലാക്കി തലേന്നു രാത്രി വെസ്ലിയും സിനിയും അവരുടെ മകളുമായി ഹോട്ടലില്‍ പോയതായി പിന്നീടു വെളിപ്പെടുത്തിയിരുന്നു. ഇതാണു 'ഷെറിന്‍ നിയമം' കൊണ്ടുവരുവാന്‍ അധികൃതര്‍ക്കു പ്രേരണയായത്. വീട്ടില്‍ കുട്ടികളെ തനിയെ ആക്കിയിട്ടു പോകാവുന്ന പ്രായം എത്രയെന്ന് ഇനിയും വ്യക്തതയായിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.