CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 11 Seconds Ago
Breaking Now

അഫ്ഗാനിലെ പാക് വ്യോമാക്രമണത്തില്‍ മരണം 46 ആയി, തിരിച്ചടിക്കുമെന്ന് താലിബാന്‍

പാകിസ്ഥാന്റെ ആക്രമണത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ച താലിബാന്‍ പ്രതിരോധ മന്ത്രാലയം സംഭവത്തെ അപലപിക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പക്തിക പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണൈന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. പാകിസ്ഥാന്റെ ആക്രമണത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ച താലിബാന്‍ പ്രതിരോധ മന്ത്രാലയം സംഭവത്തെ അപലപിക്കുകയും ചെയ്തു. 

ബാര്‍മാല്‍ ജില്ലയിലെ നാല് പോയിന്റുകളിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. മൂന്ന് വീടുകളില്‍ ബോംബാക്രമണം ഉണ്ടായി. ഒരു വീട്ടില്‍ ഉണ്ടായിരുന്ന 18 പേര്‍ കൊല്ലപ്പെട്ടു. മറ്റൊരു വീട്ടിലെ മൂന്ന് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും താലിബാന്‍ വക്താവ് അറിയിച്ചു. സ്വന്തം പ്രദേശത്തിന്റെയും പരമാധികാരത്തിന്റെയും സംരക്ഷണം അനിഷേധ്യമായ അവകാശമാണെന്നും പാകിസ്ഥാന്റെ ഭീരുത്വം നിറഞ്ഞ പ്രവൃത്തിക്ക് ഉത്തരം നല്‍കാതെ വിടില്ലെന്നും താലിബാന്‍ വ്യക്തമാക്കി. 

അതേസമയം, 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരമേറ്റത് മുതല്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. പാകിസ്ഥാന്‍ മണ്ണ് ലക്ഷ്യമിടുന്ന തീവ്രവാദികള്‍ക്ക് കാബൂള്‍ അഭയം നല്‍കുന്നതായാണ് ഇസ്ലാമാബാദിന്റെ ആരോപണം. എന്നാല്‍, താലിബാന്‍ ഈ ആരോപണം നിഷേധിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.