CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 23 Minutes 21 Seconds Ago
Breaking Now

രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ കയ്യിലെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് അമ്മ മരിച്ചു ; കാമുകന്‍ അറസ്റ്റില്‍

22 കാരിയായ മിനയാണ് മരിച്ചത്. ഇവരുടെ കാമുകന്‍ ആന്‍ഡ്രൂ സാഞ്ചസിന്റേതായിരുന്നു തോക്ക്.

യുഎസില്‍ വെറും രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ കയ്യിലെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് അമ്മ മരിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം.  കുട്ടി ബെഡില്‍ അശ്രദ്ധമായി വച്ച തോക്ക് കുട്ടി എത്തിപ്പിടിച്ച് കാഞ്ചി വലിക്കുകയായിരുന്നു. 22 കാരിയായ അമ്മയെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അമേരിക്കന്‍ പൊലീസ് പറഞ്ഞു.

22 കാരിയായ മിനയാണ് മരിച്ചത്. ഇവരുടെ കാമുകന്‍ ആന്‍ഡ്രൂ സാഞ്ചസിന്റേതായിരുന്നു തോക്ക്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബെഡില്‍ കിടക്കുകയായിരുന്ന അടുത്ത കിടന്ന അമ്മയ്ക്ക് നേരെ അബദ്ധത്തില്‍ കാഞ്ചി വലിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച മിന. ഇത് ഏറെ നിര്‍ഭാഗ്യകരമാണ്. ആയുധങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതൊരു ഓര്‍മപ്പെടുത്തലാണെന്നും ലെഫ്റ്റന്റ് പോള്‍ സെര്‍വാന്റസ് പറഞ്ഞു. 

സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത 9എംഎം തോക്ക് കുട്ടിക്ക് എടുക്കാന്‍ തക്കവണ്ണം സൂക്ഷിച്ചതാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. അപകടം നടക്കുമ്പോള്‍ എട്ട് മാസം മാത്രം പ്രായമുള്ള സഹോദരനും ബെഡില്‍ ഉണ്ടായിരുന്നു. എന്നാല്‍ കുട്ടിക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കുട്ടികളെ അപായപ്പെടുത്തല്‍, ആയുധം അശ്രദ്ധമായി സൂക്ഷിച്ച് വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്ത സാഞ്ചസിനെ താല്‍ക്കാലികമായി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.