കസാക്കിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 42 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായത് 62 യാത്രക്കാരുള്‍പ്പെടെ 67 പേരാണ് എന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് പുറത്തുവിട്ടിട്ടുണ്ട്. 29 പേരോളം രക്ഷപ്പെട്ടതായാണ് വിവരം. അതേസമയം പൈലറ്റുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
37 അസര്‍ബൈജാന്‍ സ്വദേശികള്‍, 16 റഷ്യന്‍ സ്വദേശികള്‍, 6 കസാക്ക് സ്വദേശികള്‍, മൂന്ന് കിര്‍ഗിസ്ഥാന്‍ സ്വദേശികള്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രക്ഷപ്പെട്ട യാത്രക്കാരെ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് രക്ഷപ്പെട്ടത്.