CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 15 Minutes 46 Seconds Ago
Breaking Now

വിരാട് കൊഹ്ലി ഇന്ത്യ വിട്ടേക്കാം ; യുകെയിലേക്ക് താമസം മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്

അവധി ദിനങ്ങളില്‍ വിരാടും കുടുംബവും യുകെയില്‍ താമസം ആരംഭിച്ചത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം വിരാട് കൊഹ്ലി ഇന്ത്യ വിട്ട് പൂര്‍ണമായി യുകെയിലേക്ക് താമസം മാറുമെന്ന് റിപ്പോര്‍ട്ട്. കൊഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയാണ് ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്കും കുട്ടികള്‍ക്കുമൊപ്പം കൊഹ്ലി യുകെയിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയത്.

വിരാട് തന്റെ മക്കള്‍ക്കും ഭാര്യ അനുഷ്‌ക ശര്‍മക്കുമൊപ്പം ലണ്ടനിലേക്ക് മാറാന്‍ പദ്ധതിയിടുന്നു. അവന്‍ ഇന്ത്യ വിട്ട് താമസിയാതെ മാറാന്‍ പോകുന്നു. ഇപ്പോള്‍ കോഹ്ലി ക്രിക്കറ്റിന് പുറമേ കുടുംബത്തിനൊപ്പമാണ് കൂടുതല്‍ സമയവും ചെലവിടുന്നത്, രാജ്കുമാര്‍ ശര്‍മ പറഞ്ഞു.

അവധി ദിനങ്ങളില്‍ വിരാടും കുടുംബവും യുകെയില്‍ താമസം ആരംഭിച്ചത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച കൊഹ്ലി ടെസ്റ്റ്, ഏകദിനം എന്നിവയില്‍ സജീവമാണ്. നിലവില്‍ ഓസ്‌ട്രേലിയയിലേക്കെതിരെയുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ കളിക്കുകയാണ് വിരാട്.




കൂടുതല്‍വാര്‍ത്തകള്‍.