CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 39 Minutes 17 Seconds Ago
Breaking Now

പ്രതിസന്ധിയ്ക്ക് പരിഹാരമായി ; യുഎസില്‍ ധനവിനിയോഗ ബില്‍ സെനറ്റ് പാസാക്കി

പതിനെട്ടിനെതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റ് പാസാക്കിയത്.

ധനവിനിയോഗ ബില്‍ സെനറ്റ് പാസാക്കിയതോടെ അമേരിക്കയില്‍ നിലനിന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. ഫെബ്രുവരി എട്ട് വരെ സര്‍ക്കാര്‍ ചെലവിനുള്ള ധനം അനുവദിക്കാനാണ് തീരുമാനമായിരിക്കുന്നത്. പതിനെട്ടിനെതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റ് പാസാക്കിയത്.

കുടിയേറ്റ വിഷയത്തില്‍ സെനറ്റിലെ പ്രതിപക്ഷ നേതാവ് ഡമോക്രാറ്റുകാരനായ ചക് ഷൂമറും സെനറ്റിലെ ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണലും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ബില്‍ പാസാക്കാന്‍ ഡമോക്രാറ്റുകള്‍ തയാറായത്. കുടിയേറ്റവിഷയത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ബില്ലിന് അനുകൂലമായി വോട്ടു ചെയ്യില്ലെന്ന് ഡെമോക്രാറ്റുകള്‍ നിലപാടെടുത്തതാണ് നേരത്തേ പ്രതിസന്ധി സൃഷ്ടിച്ചത്. സെനറ്റ് അംഗീകരിച്ചതിനു പിന്നാലെ അമേരിക്കന്‍ ജനപ്രതിനിധി സഭ 150 നെതിരെ 266 വോട്ടിന് ഇത് അംഗീകരിച്ചതോടെ ബില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒപ്പിനായി വൈറ്റ് ഹൗസിലേക്ക് അയച്ചു. ഇതില്‍ ട്രംപ് ഒപ്പുവച്ചതോടെ ഫെബ്രുവരി എട്ടു വരെ അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവുകള്‍ക്കുള്ള തടസം നീങ്ങി.

റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള നൂറംഗ സെനറ്റില്‍ ശനിയാഴ്ച ധനവിനിയോഗ ബില്‍ പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ് അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. 60 വോട്ടുകളാണു ബില്‍ പാസാകാന്‍ ആവശ്യമായിരുന്നത്. ഇതോടെ എട്ടു ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങി. അവശ്യസര്‍വീസുകള്‍ മാത്രമാണു കഴിഞ്ഞദിവസം പ്രവര്‍ത്തിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.