ന്യൂസിലാന്‍ഡുകാരിയാണ് ജൂണ്‍ റോബര്‍ട്‌സണ്‍. അല്‍പ്പവസ്ത്രധാരണം യൂറോപ്യന്‍മാര്‍ക്ക് വലിയ പുത്തരിയല്ല. എന്നിട്ടും എയര്‍ഏഷ്യ വിമാനകമ്പനി എയര്‍ഹോസ്റ്റസുമാരുടെ യൂണിഫോമിനെക്കുറിച്ച് പരാതിപ്പെട്ടിരിക്കുകയാണ് റോബര്‍ട്‌സണ്‍. മലേഷ്യന്‍ വിമാനകമ്പനി ജീവനക്കാരികളുടെ യൂണിഫോമിനെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കാണ് പരാതി അയച്ചിരിക്കുന്നത്.
എയര്‍ ഏഷ്യ വനിതാ ജീവനക്കാരികളുടെ യൂണിഫോം വളരെ മോശമാണെന്നാണ് ജൂണ്‍ റോബര്‍ട്‌സന്റെ പരാതി. യൂറോപ്യന്‍ എയര്‍ലൈന്‍സ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയന്‍, അമേരിക്കന്‍ എയര്‍ലൈനുകളില്‍ ജീവനക്കാരികള്‍ ഇത്രയും ചെറിയ പാവാട ധരിക്കുന്നില്ല. ഓക്ക്‌ലാന്‍ഡില്‍ നിന്നും കോലാലംപൂരിലേക്കുള്ള യാത്രക്കിടെ ഒരു ജീവനക്കാരിയോട് ബ്ലൗസിന്റെ ബട്ടന്‍സ് ഇടാന്‍ പോലും താന്‍ ആവശ്യപ്പെട്ടതായി ഇവര്‍ പറയുന്നു.
യാത്രക്കാര്‍ക്ക് നേരെ എന്തോ ഉദ്ദേശം വെച്ച് കുനിയുന്നതായി തോന്നിയതോടെയാണ് ഇതെന്നും റോബര്‍ട്‌സണ്‍ വിശദീകരിക്കുന്നു. മലേഷ്യയില്‍ സ്ത്രീകള്‍ വേശ്യകളെ പോലെ വസ്ത്രം ധരിക്കുന്നില്ലെന്നതാണ് അവിടുത്തെ പ്രത്യേകത. ജനങ്ങള്‍ മറ്റുള്ളവരോട് ബഹുമാനം പുലര്‍ത്തുന്നവരുമാണ്, റോബര്‍ട്‌സണ്‍ എഴുതിയ കത്തില്‍ പറയുന്നു.
ഇത്രയും ബഹുമാന്യമായ രീതികള്‍ പിന്തുടരുന്ന മലേഷ്യയില്‍ ഇത്തരൊരു പെരുമാറ്റം എങ്ങിനെ സംഭവിക്കുന്നുവെന്നും ജൂണ്‍ റോബര്‍ട്‌സണ്‍ അതിശയിക്കുന്നു.