വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 11 കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന്റെ പിതാവ് 14 കാരന്‍ സഹോദരനാണ്. സ്‌പെയ്‌നിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 11 കാരി കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ പിതാവ് സഹോദരനായ 14 കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
സഹോദരന് 13 വയസ്സുള്ളപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. സ്പാനിഷ് നിയമ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ല. പെണ്‍കുട്ടിയ്ക്ക് താന്‍ ഗര്‍ഭിണിയാണെന്നറിയില്ലായിരുന്നുവെന്ന് പറയുന്നു. വയറുവേദനയെന്ന് കരുതി ാശുപത്രിയില്‍ എത്തിയതെന്നും മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.