രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കേ സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍. ഇതിനായി ഇന്ത്യ ഒഴികെയുള്ള മൂന്നു രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രിതിനിധികളെ അയക്കാനും തീരുമാനിച്ചു. ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രതിനിധികളെ അയക്കുന്നത്. രാജ്യത്ത് നിലവിലുള്ള പ്രശ്‌നങ്ങള്‍ സുഹൃദ് രാജ്യങ്ങളെ അറിയിക്കാനാണ് നീക്കം.
മാലദ്വീപിനെ സൈനീക ഇടപെടലില്‍ ചൈന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പ്രതിനിധികളെ അയക്കാന്‍ തീരുമാനം. മാലദ്വീപില്‍ ഏതെങ്കിലും രാജ്യം സൈനീകമായി ഇടപെടുന്നത് പ്രശ്‌നം വഷളാക്കുമെന്ന് ചൈന പറഞ്ഞിരുന്നു.
നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് മലദ്വീപിലെ സ്ഥിതി വഷളാക്കിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനേയും മറ്റൊരു ജഡ്ജിയേയും അറസ്റ്റ് ചെയ്ത പ്രസിഡന്റ് അബ്ദുല്ല യമീന്‍, പ്രതിപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ മൗമുന്‍ അബ്ദുല്‍ ഗയൂമിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തടങ്കലിലുള്ള 9 പ്രമുഖ പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന വിധി സുപ്രീം കോടതി പിന്‍വലിക്കുകയും ചെയ്തു.