CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 2 Seconds Ago
Breaking Now

സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കുറയുന്നതിന് അധ്യാപകര്‍ക്ക് തോക്ക് നല്‍കണമെന്ന് ട്രംപ്

ഫ്‌ളോറിഡയില്‍ സ്‌കൂളില്‍ വെടിവയ്പ്പില്‍ നടന്ന 17 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പരിഹാര മാര്‍ഗ്ഗം ഉപദേശിച്ചിരിക്കുന്നത്.

അമേരിക്കയില്‍ സ്‌കൂളുകളില്‍ നടക്കുന്ന ആക്രമണങ്ങള്‍ തടയുന്നതിന് അധ്യാപകര്‍ക്ക് തോക്ക് നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത്തരത്തില്‍ ഒരു പദ്ധതി പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്‌ളോറിഡയില്‍ സ്‌കൂളില്‍ വെടിവയ്പ്പില്‍ നടന്ന 17 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പരിഹാര മാര്‍ഗ്ഗം ഉപദേശിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ അധ്യാപകരും സരക്ഷാ ജീവനക്കാരും ഉണ്ടെങ്കില്‍ കുട്ടികള്‍ തോക്കുകള്‍ ഉപയോഗിക്കുന്നത് തടയുവാനാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

അപകടത്തില്‍ മരിച്ചവരുടെ മാതാപിതാക്കളുമായും രക്ഷപ്പെട്ട കുട്ടികളുമായും വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ആശയം അവതരിപ്പിച്ചത്. അധിക സമ്മര്‍ദ്ദം ഏല്‍പ്പിക്കരുതെന്നാണ് കൂടുതല്‍ പേരും നിര്‍ദ്ദേശിച്ചിരിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.