CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 59 Seconds Ago
Breaking Now

ലബനനില്‍ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം ; 22 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ലബനനില്‍ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. സെന്‍ട്രല്‍ ബെയ്‌റൂട്ടില്‍ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും രണ്ട് കപ്പലുകള്‍ക്കെതിരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു.

കഴിഞ്ഞ ദിവസം ഗാസയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗാസയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന റുഫൈദ സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.  

 




കൂടുതല്‍വാര്‍ത്തകള്‍.