CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 20 Seconds Ago
Breaking Now

ഞങ്ങളെ ആക്രമിക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ പിന്തുണയ്ക്കരുത്; സൗദി അടക്കമുള്ള മുസ്ലീം രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഇറാന്‍

ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.

തങ്ങളെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കങ്ങളെ പിന്തുണച്ചാല്‍ ഗുരുതത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കന്‍ സഖ്യരാജ്യങ്ങളോട് ഇറാന്‍. മുസ്ലീം രാജ്യങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. സൗദി, യുഎഇ, ജോര്‍ദാന്‍, ഖത്തര്‍ മുതലായ രാജ്യങ്ങള്‍ക്ക് നയതന്ത്ര ചാനലിലൂടെയാണ് മുന്നറിയിപ്പു നല്‍കിയത്.

ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ ആകാശമോ സൈനിക സംവിധാനങ്ങളോ ഉപയോഗപ്പെടുത്തുന്നതില്‍ വിമുഖത ഉള്ളതായി അറബ് രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇസ്രയേലി യുദ്ധവിമാനങ്ങളെ തങ്ങളുടെ ആകാശത്തു പറക്കാന്‍ അനുവദിക്കില്ലെന്ന് സൗദി, ഖത്തര്‍, യുഎഇ രാജ്യങ്ങള്‍ അമേരിക്കയോടു പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇറാനും ഇസ്രയേലും തമ്മില്‍ സംഘര്‍ഷം വര്‍ധിക്കുന്നത് തങ്ങളുടെ എണ്ണവ്യവസായത്തെ ബാധിക്കുമെന്ന ആശങ്കയും അറബ് രാജ്യങ്ങള്‍ക്കുണ്ട്. ഇതോടെ അമേരിക്കയുടെ സംരക്ഷണവും ഇവര്‍ തേടിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.