CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 5 Minutes 29 Seconds Ago
Breaking Now

കാമുകനൊപ്പം ചേര്‍ന്ന് മൂന്ന് തവണ കൊല്ലാന്‍ ശ്രമിച്ച ഭാര്യയോട് ക്ഷമിക്കാനും ഒന്നിച്ചു ജീവിക്കാനും ആഗ്രഹമുണ്ടെന്ന് ഭര്‍ത്താവ്

ബ്രെയിന്‍ ക്യാന്‍സര്‍ ബാധിതനായ റേ ഏഴ് കുട്ടികളുടെ പിതാവാണ്.

കാമുകനൊപ്പം ചേര്‍ന്ന് തന്നെ മൂന്ന് തവണ കൊല്ലാന്‍ ശ്രമിച്ച ഭാര്യയോടൊപ്പം വീണ്ടും ജീവിക്കണമെന്ന ആഗ്രഹവുമായി ഭര്‍ത്താവ്. കാന്‍സര്‍ രോഗിയായ റേ വെതറോള്‍ ആണ് ഭാര്യയോടൊപ്പം വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നത്. ഇയാളുടെ ഭാര്യ ഹെയ്ലി (38) തന്റെ കാമുകനായ ഗ്ലെന്‍ പൊള്ളാര്‍ഡിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നിലവില്‍ ഇരുവരും ജയിലിലാണ്.

അതേസമയം റേയുടെ 20 വര്‍ഷമായിട്ടുള്ള ഉറ്റസുഹൃത്ത് കൂടിയായിരുന്നു ഗ്ലെന്‍ പൊള്ളാര്‍ഡ്. മുഖത്ത് വെടിവച്ചും നീന്തല്‍ക്കുളത്തിലെ ഹീറ്റര്‍ പൊട്ടിത്തെറിപ്പിച്ചും ഉറക്കഗുളികകളും ഇന്‍സുലിനും അമിതമായി നല്‍കിയുമാണ് ഇരുവരും റേയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഈ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടതോടെ ഹെയ്ലിയും ഗ്ലെന്‍ പൊള്ളാര്‍ഡും പിടിക്കപ്പെടുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയുമായിരുന്നു.

ബ്രെയിന്‍ ക്യാന്‍സര്‍ ബാധിതനായ റേ ഏഴ് കുട്ടികളുടെ പിതാവാണ്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഇപ്പോഴും വെടിയുണ്ടയുടെയും പൊള്ളലേറ്റതിന്റെയും പാടുകള്‍ ഉണ്ട്. ഏകദേശം 5 വര്‍ഷത്തിലേറെയായി ഭാര്യ ഹെയ്ലി തടവില്‍ കഴിയുകയാണ്.

ഇത്രയൊക്കെ ക്രൂരത തന്നോട് ചെയ്തിട്ടും ഭാര്യയോട് ക്ഷമിക്കാന്‍ തയ്യാറാണെന്നും ഭാര്യ ജയില്‍ മോചിതയാകുന്നതിനായി കാത്തിരിക്കുകയാണെന്നും റേ പറയുന്നു. സറേയിലെ ആഷ്ഫോര്‍ഡിലുള്ള എച്ച്എംപി ബ്രോണ്‍സ്ഫീല്‍ഡില്‍ എല്ലാ മാസവും തന്റെ ഭാര്യയെ കാണാന്‍ ഇദ്ദേഹം പോകാറുമുണ്ട്. ഭാര്യ ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരു വലിയ പാര്‍ട്ടി നടത്താന്‍ കാത്തിരിക്കുകയാണ് റേ.

' ഹെയ്ലിയെ ജയിലില്‍ നിന്ന് മോചിപ്പിക്കാനും അവളൊടൊപ്പം കഴിയുന്നത്ര കാലം ഒന്നിച്ച് ജീവിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റേത് പോലെ തന്നെ ഈ വീടും അവളുടേതാണ്. അവള്‍ തിരികെ വരാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മരിക്കേണ്ടതായിരുന്നു. എനിക്ക് ഭ്രാന്താണെന്ന് ആളുകള്‍ പറയുന്നു. പക്ഷേ ഞാന്‍ അത് കാര്യമാക്കുന്നില്ല. എല്ലാ മാസവും ഞാന്‍ അവളെ സന്ദര്‍ശിക്കുകയും ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. അത് മനോഹരമാണ്, ' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഹെയ്ലിയെ പറഞ്ഞ് പറ്റിക്കാന്‍ എളുപ്പമാണ്. അങ്ങനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഭാര്യ ഇങ്ങനെ ഒരു മണ്ടത്തരം കാണിച്ചത്. അതിന് ഹെയ്‌ലി ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. എന്നാല്‍ ഇതില്‍ തന്റെ മുന്‍ സുഹൃത്ത് ഗ്ലെനിനെയാണ് താന്‍ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുന്നതെന്നും അയാളെ ഇനി ഒരിക്കലും കാണാന്‍ ആഗ്രഹമില്ലെന്നും റേ പറയുന്നു. കൂടാതെ ഹെയ്ലിയുടെ റിലീസ് പാര്‍ട്ടിയിലേക്ക് ഗ്ലെന്‍ പൊള്ളാര്‍ഡിനെ ക്ഷണിക്കില്ലെന്നും റേ പറഞ്ഞു.ജയിലില്‍ കഴിയുന്ന തന്റെ ഭാര്യക്ക് അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങളും വാങ്ങിയിരുന്നു.

അതേസമയം ഉറ്റസുഹൃത്തും ഭാര്യയും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന കാര്യം റേ അറിഞ്ഞിരുന്നില്ല. റേയുടെ അനന്തരവളായ എമ്മ വോര്‍സ്‌ഫോള്‍ഡ് ആണ് ഇരുവരുടെയും ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതും ഈ വിവരം പോലീസില്‍ അറിയിച്ചതും. ജനുവരിയില്‍ ആണ് ഹെയ്ലിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തയ്യാറാക്കിയ പദ്ധതികളുടെ ചുരുളഴിഞ്ഞത്.

ഇരുവരും ജയിലിലായതിന് തൊട്ടുപിന്നാലെ ഈ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ ഗ്ലെന്‍ ആണെന്നും തന്റെ ഭാര്യയെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും റേ ആരോപിച്ചിരുന്നു.

'അതുവരെ ഞങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവള്‍ എങ്ങനെയാണ് ഈ കെണിയില്‍ പെട്ടതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല,' റേ കൂട്ടിച്ചേര്‍ത്തു.

പോലീസ് നടത്തിയ റെയ്ഡില്‍ റേയെ വെടിവെച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബോള്‍ട്ട്-ആക്ഷന്‍ റൈഫിള്‍ ഉള്‍പ്പെടെയുള്ളവയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കൂടാതെ റേയെ കൊലപ്പെടുത്തുന്നതിനായി ഇരുവരും പദ്ധതിയിട്ടിരുന്നതിന്റെ സന്ദേശങ്ങളും ഇവരുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തി. ഗ്ലെന്‍ പൊള്ളാര്‍ഡിന് 17 വര്‍ഷം തടവും ഹെയ്ലിക്ക് 15 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.