CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 57 Seconds Ago
Breaking Now

മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു ; കനത്ത മഴയും കാറ്റും ; ആറ് വിമാനത്താവളങ്ങള്‍ അടച്ചു

160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്.

മില്‍ട്ടണ്‍ കൊടുങ്കാറ്റ് അമേരിക്കയിലെ സിയെസ്റ്റകീ എന്ന നഗരത്തില്‍ കര തൊട്ടു. ഫ്‌ലോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ കനത്ത കാറ്റും മഴയുമാണ്. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്, 

160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മില്‍ട്ടണെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് ഫ്‌ലോറിഡയില്‍ നടത്തിയത്. മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണ്‍ എന്നാണ് പ്രവചനം. സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് നിര്‍ദേശം നല്‍കിയിരുന്നു. ലക്ഷക്കണക്കിന് പേര്‍ വൈദ്യുത ബന്ധം നഷ്ടമായി ഇരുട്ടിലാണ്. 

ഫ്‌ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മില്‍ട്ടണ്‍ എത്തിയത്. അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച  ഹെലീന്‍ 160 ലധികം മനുഷ്യ ജീവന്‍ കവര്‍ന്നിരുന്നു. നോര്‍ത്ത് കരോലിനയില്‍ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയില്‍ 36 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ജോര്‍ജിയയില്‍ 25 പേരും ഫ്‌ലോറിഡയില്‍ 17 പേരും ടെന്നേസിയില്‍ ഒന്‍പത് പേരും മരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.