CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 1 Seconds Ago
Breaking Now

ഹിസ്ബുള്ള ആക്രമണം ശക്തം ; ഇസ്രയേല്‍ അതിര്‍ത്തി മേഖലയിലുള്ളത് നൂറ് കണക്കിന് മലയാളികള്‍

ഹൈഫയില്‍ ഹിസ്ബുള്ള ആക്രമണം ശക്തമായ സാഹചര്യത്തില്‍ സ്‌കൂളികള്‍ അടച്ചിടണമെന്നും പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇസ്രയേല്‍ - ഹിസ്ബുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ ആശങ്കയില്‍ മലയാളികള്‍. സംഘര്‍ഷം ശക്തമായ അതിര്‍ത്തി മേഖലകളില്‍ നൂറിലധികം മലയാളികളാണുള്ളത്. ഖിര്യാത് ഷെമോനയിലടക്കം നിരവധി മലയാളികള്‍ കെയര്‍ ഗിവര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്നെങ്കിലും തങ്ങള്‍ സുരക്ഷിതരാണെന്ന് മലയാളികള്‍ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ ഇല്ലെന്ന് ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

ഒക്ടോബര്‍ എട്ടിന് ചരിത്രത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആക്രമണമാണ് ഹിസ്ബുള്ള ഹൈഫയിലേക്ക് അയച്ചത്. അരമണിക്കൂറില്‍ നൂറിലധികം റോക്കറ്റുകളാണ് ഹിസ്ബുള്ള അയച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തെക്കന്‍ ലെബനനിലേക്ക് കൂടുതല്‍ കരസേനയെ നിയോഗിച്ചതായാണ് ഇസ്രയേലിന്റെ വാദം. ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടതായും ഇസ്രയേല്‍ പറഞ്ഞു.

ഹൈഫയില്‍ ഹിസ്ബുള്ള ആക്രമണം ശക്തമായ സാഹചര്യത്തില്‍ സ്‌കൂളികള്‍ അടച്ചിടണമെന്നും പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ 180ഓളം റോക്കറ്റുകള്‍ ഹിസ്ബുള്ള വര്‍ഷിച്ചതായും ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു.

ആഴ്ചകളായി ഇസ്രയേലിന്റെ വ്യോമാക്രമണം ശക്തമായിട്ടും മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടിട്ടും ഹിസ്ബുള്ളയുടെ ആയുധശേഖരത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് ഹിസ്ബുള്ള ആക്ടിംഗ് ലീഡര്‍ ഷെയ്ഖ് നയിം കാസിം പറഞ്ഞു. മുമ്പ് ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ സംഘര്‍ഷത്തിന് പിന്നാലെ ഹിസ്ബുള്ള ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണെന്ന് ആരോപിച്ചിരുന്നു. ഹസന്‍ നസറള്ളയുള്‍പ്പടെയുള്ളവരെ തങ്ങള്‍ വകവരുത്തിയെന്നും നിരവധി തീവ്രവാദികളെ കൊന്നൊടുക്കിയെന്നും നെതന്യാഹു പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.