CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 23 Seconds Ago
Breaking Now

ഫ്‌ലോറിഡയില്‍ കൊടുങ്കാറ്റ് ഭീതി, 55 ലക്ഷംപേരെ ഒഴിപ്പിച്ചു, വരുന്നത് ഏറ്റവും അപകടകരമായ ചുഴലിക്കാറ്റ്

ഈയടുത്ത് രേഖപ്പെടുത്തിയതില്‍ ഏറ്റവും വേഗമേറിയ ചുഴലിക്കാറ്റുകളില്‍ ഒന്നിനെ നേരിടാന്‍ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് ഫ്‌ലോറിഡയില്‍ പുരോഗമിക്കുന്നത്.

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീതി. ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. 55 ലക്ഷംപേരെ ഒഴിപ്പിച്ചതായി യുഎസ് ഗവണ്മെന്റ്. കനത്ത ജാഗ്രത നിര്‍ദേശം നല്‍കി അധികൃതര്‍ . മണിക്കൂറില്‍ 255 കിലോ മീറ്ററിനും മുകളില്‍ വേഗം കൈ വരിച്ചതോടെ ഏറ്റവും അപകടകാരിയായ ചുഴലിക്കാറ്റിന്റെ ലിസ്റ്റിലേക്ക് അടിച്ചു കയറിയ മില്‍ട്ടണ്‍ ന്യൂ മെക്‌സിക്കോയും കടന്ന് ഫ്‌ളോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

നേരിടാനുള്ള ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കവേ മില്‍ട്ടണും മുകളില്‍ പറന്നു കാറ്റിന്റെ രൗദ്ര ഭാവങ്ങള്‍ ഒപ്പിയെടുത്തിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ചതോടെ ലോകം ആശങ്കയോടെയാണ് മില്‍ട്ടന്റെ നീക്കങ്ങളെ വീക്ഷിക്കുന്നത്.

എന്നാല്‍ ഫ്‌ലോറിഡയെത്തുമ്പോള്‍ കാറ്റിന്റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ പ്രവചിച്ചിരുന്നു. ഫ്‌ലോറിഡ സംസ്ഥാനത്തെ ടാംപ പട്ടണത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കരകയറും എന്നാണ് പ്രവചനങ്ങള്‍.

ഈയടുത്ത് രേഖപ്പെടുത്തിയതില്‍ ഏറ്റവും വേഗമേറിയ ചുഴലിക്കാറ്റുകളില്‍ ഒന്നിനെ നേരിടാന്‍ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് ഫ്‌ലോറിഡയില്‍ പുരോഗമിക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടാന്‍ സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സാക്ഷ്യംവഹിക്കുകയാണ് ഫ്‌ലോറിഡ. ഇനി അധിക സമയം ഇല്ലെന്നും എത്രയും പെട്ടെന്ന് അവശേഷിക്കുന്നവരും ഒഴിഞ്ഞു പോകണമെന്നും ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാറ്റിനൊപ്പം അതിശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും ഫ്‌ലോറിഡ സാക്ഷ്യം വഹിച്ചേക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.