CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 28 Seconds Ago
Breaking Now

ഭര്‍ത്താവിന്റെ തല ഇരുമ്പ് കൂട്ടില്‍ അടച്ചിരിക്കുകയാണ് ഒരു യുവതി ; കാരണമെന്തെന്നോ ?

ഇബ്രാഹിം എന്ന യുവാവിന്റെ തലയാണ് ഭാര്യ ഇരുമ്പു കൂട്ടിലാക്കി താക്കോലിട്ട് പൂട്ടിയത്.

ഭര്‍ത്താവിനോട് വഴക്കോ തര്‍ക്കങ്ങളോ ഒന്നും ഇല്ല. പക്ഷെ ഭര്‍ത്താവിന്റെ തല ഇരുമ്പ് കൂട്ടില്‍ അടച്ചിരിക്കുകയാണ് ഒരു യുവതി. ഭക്ഷണം കഴിക്കാന്‍ മാത്രമേ ഈ ഇരുമ്പ് കൂട് നീക്കം ചെയ്യുകയുള്ളു. അവരുടെ വീട്ടില്‍ നിന്നും വഴക്കിന്റെ ശബ്ദം പോലും ഉയര്‍ന്നതായി ബന്ധുകള്‍ക്കും അയല്‍വാസികള്‍ക്കും പറയാനില്ല. എന്നിട്ടും ഭര്‍ത്താവിന്റെ തല ഇരുമ്പുകൂട്ടിലാക്കി പൂട്ടി താക്കോലുമായി നടക്കുക. കാരണമിതാണ്.

തുര്‍ക്കിയിലാണ് വിചിത്രമായ സംഭവം. ഇബ്രാഹിം എന്ന യുവാവിന്റെ തലയാണ് ഭാര്യ ഇരുമ്പു കൂട്ടിലാക്കി താക്കോലിട്ട് പൂട്ടിയത്. കടുത്ത പുകവലി ശീലമാണ് ഭാര്യയെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിതയാക്കിയത്. ഭാര്യയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതും ഇബ്രാഹീം തന്നെയാണ്. ഇരുമ്പു കൂടിന്റെ താക്കോല്‍ എപ്പോഴും ഭാര്യയുടെ കയ്യിലായിരിക്കും.

ചിത്രം വൈറലായതോടെയാണ് വഴക്കൊന്നുമില്ലെങ്കില്‍ പിന്നെയെന്തിനിങ്ങനെ ചെയ്യണമെന്ന് കാരണം ആളുകള്‍ അന്വേഷിച്ചു തുടങ്ങിയത്. എന്തായാലും ചര്‍ച്ചാ വിഷയമായി തുര്‍ക്കി ദമ്പതികള്‍.




കൂടുതല്‍വാര്‍ത്തകള്‍.