CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 39 Seconds Ago
Breaking Now

പ്രതിരോധ ചിലവ് ഇന്ത്യയേക്കാള്‍ മൂന്നിരട്ടി ഉയര്‍ത്തി ചൈന

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ മേഖലയില്‍ ചെലവ് ചെയ്യുന്ന രാജ്യമാണ് ചൈന.

ഈ വര്‍ഷത്തെ പ്രതിരോധ ചെലവില്‍ 8.1% വര്‍ധനവ് പ്രഖ്യാപിച്ച് ചൈന. പ്രതിരോധ ചെലവ് 175 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക വഴി ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കാള്‍ മൂന്നു മടങ്ങായി വര്‍ധിച്ചിരിക്കുകയാണ് ചൈനയുടെ ബജറ്റ്.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ മേഖലയില്‍ ചെലവ് ചെയ്യുന്ന രാജ്യമാണ് ചൈന. 2019ലേക്കായി 686 ബില്യണ്‍ ഡോളറാണ് പെന്റഗണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലേതിനേക്കാള്‍ 80 ബില്ല്യണ്‍ ഡോളര്‍ അധികമാണിത്.

രാജ്യത്തെ സൈന്യത്തിന്റെ സങ്കീര്‍ണ്ണതയും പ്രാധാന്യവും വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുക എന്നതാണ് സായുധസേന കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയായ പ്രസിഡന്റ് ഷി ജിന്‍പിങ് ലക്ഷ്യം വെക്കുന്നത്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍.പി.സി) തിങ്കളാഴ്ച്ച സമര്‍പ്പിച്ച ബജറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 2018ലെ പ്രതിരോധ ബജറ്റ് 175 ബില്യണ്‍ ഡോളറാണ്.

കഴിഞ്ഞ വര്‍ഷം ചൈനയുടെ സൈനിക ചെലവുകള്‍ക്ക് 7% വര്‍ധനവാണ് ഉണ്ടായിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.