CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 2 Seconds Ago
Breaking Now

പുരുഷന്‍മാര്‍ സ്‌കൂള്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുന്നത് ശരിയോ, തെറ്റോ? ക്രിമിനല്‍ കുറ്റത്തെക്കുറിച്ച് സര്‍വ്വെ നടത്തിയ ഫേസ്ബുക്ക് കുരുക്കില്‍; സര്‍വ്വെ കടുത്ത അപരാധമെന്ന് സമ്മതിച്ച് എഫ്ബി

സംഗതി കൈവിട്ട ചോദ്യമാണെന്ന് തിരിച്ചറിഞ്ഞ് പിന്‍വലിക്കുമ്പോഴേക്കും വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ഈ ലോകത്തിന്റെ പോക്ക് ഇതെങ്ങോട്ടാണ്? സംശയം സ്വാഭാവികം. ഓണ്‍ലൈന്‍ ലോകത്ത് ജീവിക്കുന്ന സമൂഹം യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്ന് പോകുന്നതായി ആശങ്ക ഉയരവെയാണ് ലോകത്തെ നന്നാക്കിക്കളയും എന്ന് അവകാശപ്പെട്ട ഫേസ്ബുക്ക് ഇത്തരമൊരു കുറ്റകരമായ സര്‍വ്വെ തന്നെ സംഘടിപ്പിച്ചത്. ഫേസ്ബുക്ക് ഉപയോഗിച്ച് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുന്നതില്‍ തെറ്റുണ്ടോയെന്നാണ് ഫേസ്ബുക്ക് അന്വേഷിച്ചത്.

ലൈംഗികമായ ചിത്രങ്ങള്‍ കൈമാറ്റം ചെയ്യുന്നതും, സ്‌കൂള്‍ കുട്ടികളോട് ഇത്തരത്തില്‍ പെരുമാറുന്നതും സദാചാരപരമായ തെറ്റാണെന്ന് മാത്രമല്ല നിയമവ്യവസ്ഥയില്‍ ക്രിമിനല്‍ കുറ്റമാണെന്നും ഇരിക്കവെയാണ് ഫേസ്ബുക്കിന്റെ അന്വേഷണം. സംഗതി കൈവിട്ട ചോദ്യമാണെന്ന് തിരിച്ചറിഞ്ഞ് പിന്‍വലിക്കുമ്പോഴേക്കും വിവാദത്തിന് തിരികൊളുത്തിയിരുന്നു.

വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി നടത്തിയ സര്‍വ്വെയിലാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടത്. സര്‍വ്വെയിലെ ചോദ്യങ്ങള്‍ തെറ്റാണെന്ന് സോഷ്യല്‍ മീഡിയ വമ്പന്‍ സമ്മതിച്ചതായി ഗാര്‍ഡിയന്‍ പത്രം വ്യക്തമാക്കി. ഒരു മുതിര്‍ന്ന പുരുഷന്‍ 14 വയസ്സുള്ള പെണ്‍കുട്ടിയോട് ലൈംഗിക ചിത്രങ്ങള്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ച് എന്ത് തോന്നുന്നു?, ഇതായിരുന്നു എഫ്ബിയുടെ ഞെട്ടിക്കുന്ന ചോദ്യം. ഇതിലെ ഓപ്ഷനുകള്‍ അതിലേറെ ഞെട്ടിക്കുന്നതായിരുന്നു.

ഈ കണ്ടന്റ് ഫേസ്ബുക്ക് അനുവദിക്കണം, ഇത് കാണുന്നതില്‍ എനിക്ക് കുഴപ്പമില്ല, ഇതില്‍ എനിക്ക് അഭിപ്രായമില്ല, ഇത് അനുവദിക്കരുത് കാണാന്‍ അനുവദിക്കരുത്, ഓപ്ഷനുകള്‍ പറയുന്നു. എന്നാല്‍ നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാത്ത ചോദ്യങ്ങളായിരുന്നു ഇവയെന്നാണ് പ്രധാന ആരോപണം. ഇക്കാര്യത്തില്‍ നിയമവും നിബന്ധനവും തീരുമാനിക്കേണ്ടത് ആരാണെന്നായിരുന്നു അടുത്ത ചോദ്യം.

ഫേസ്ബുക്ക് സ്വയം നിയമം തീരുമാനിക്കും, പുറമെ നിന്നുള്ള വിദഗ്ധര്‍ തീരുമാനിക്കും, ഫേസ്ബുക്ക് ഉപയോക്താക്കള്‍ തീരുമാനിക്കും, എനിക്ക് അഭിപ്രായമില്ല എന്നിവയായിരുന്നു ഇതിനുള്ള ഉത്തരങ്ങള്‍. ഓരോ ദിവസവും വിവാദങ്ങളില്‍ അകപ്പെടുന്നത് ശീലമായ ഫേസ്ബുക്കിന് പുതിയ സര്‍വ്വെ കുരുക്കായി മാറുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.