CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 10 Seconds Ago
Breaking Now

കുറ്റസമ്മതം എന്റെ ശ്രീനുവിനെ തിരികെ എത്തിക്കില്ല, വിദ്വേഷത്തിന് സ്ഥാനമില്ലെന്ന് ഉറപ്പാക്കും; ഇന്ത്യക്കാരനെ വെടിവെച്ച് കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്‍ യുഎസ് നേവി ഉദ്യോഗസ്ഥന്‍

കുറ്റം ഏറ്റെടുത്ത പ്രതിയുടെ നടപടിയെ കച്ചിബോലയുടെ വിധവ സ്വാഗതം ചെയ്തു

ഇന്ത്യക്കാരനായ ഐടി പ്രൊഫഷണല്‍ ശ്രീനിവാസ് കച്ചിബോലയെ വെടിവെച്ച് കൊല്ലുകയും മറ്റ് രണ്ട് പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റസമ്മതം നടത്തി മുന്‍ യുഎസ് നേവി ഉദ്യോഗസ്ഥന്‍. കാന്‍സാസ് സിറ്റിയിലെ ബാറില്‍ കഴിഞ്ഞ വര്‍ഷമാണ് കൊലപാതകം നടന്നത്. കാന്‍സാസ് കോടതിയില്‍ നടന്ന കുറ്റവിചാരണയിലാണ് 52-കാരനായ ആദം പ്യൂരിട്ടണ്‍ കുറ്റസമ്മതം നടത്തിയത്.

32-കാരനായ ശ്രീനിവാസ് കച്ചിബോലയുടെ കൊലപാതകവും, സുഹൃത്തായ അലോക് മദാനി എന്നിവര്‍ക്ക് നേരെയാണ് ബാറില്‍ വെച്ച് വെടിയേറ്റത്. ഓസ്റ്റിന്‍സ് ബാറില്‍ നിന്നും ഓടിരക്ഷപ്പെട്ട പ്യൂരിട്ടനെ പിന്തുടര്‍ന്ന വ്യക്തിക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22-നായിരുന്നു സംഭവങ്ങള്‍. 2017 നവംബറില്‍ നടന്ന പ്രിലിമിനറി ഹിയറിംഗില്‍ എല്ലാ കുറ്റങ്ങളും പ്രതി നിഷേധിച്ചിരുന്നു.

കുറ്റം ഏറ്റെടുത്ത പ്രതിയുടെ നടപടിയെ കച്ചിബോലയുടെ വിധവ സ്വാഗതം ചെയ്തു. 'ഇന്നത്തെ കുറ്റസമ്മതം എന്റെ ശ്രീനുവിനെ തിരികെ എത്തിക്കില്ല, പക്ഷെ വിദ്വേഷത്തിന് സ്ഥാനമില്ലെന്ന ശക്തമായ സന്ദേശം ഇത് നല്‍കം', സുനയന ദുമാല വ്യക്തമാക്കി. മെയ് 8ന് നിശ്ചയിച്ചിരുന്ന ഹിയറിംഗാണ് മാര്‍ച്ച് 6ലേക്ക് നീക്കിയത്.

'എന്റെ രാജ്യത്ത് നിന്നും പുറത്തുപോകൂ' എന്നായിരുന്നു പ്യൂരിട്ടണ്‍ വെടിയുതിര്‍ക്കും മുന്‍പ് ഇന്ത്യക്കാരോട് ആക്രോശിച്ചത്. കൃത്യമായി പദ്ധതിയൊരുക്കിയ ശേഷം ഒന്നിലധികം ആളുകളെ കൊല്ലുകയെന്ന ഉദ്ദേശത്തോടെയാണ് പ്യൂരിട്ടണ്‍ രംഗത്തിറങ്ങിയതെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.