CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 2 Seconds Ago
Breaking Now

27 ജോഡി വെട്ടിമാറ്റിയ കൈപ്പത്തികള്‍ മഞ്ഞുമൂടി കിടക്കുന്ന നിലയില്‍ ; കാണാതായ ബാഗ് തിരഞ്ഞയാള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

54 കൈകളും വെട്ടിയെടുത്ത നിലയില്‍ ഒരു ബാഗിലാണ് ഉണ്ടായിരുന്നത്.

ഒരു ബാഗ് തിരഞ്ഞതാണ്. ഇദ്ദേഹത്തെ തേടിയെത്തിയത് ആരും ഭയക്കുന്ന കാഴ്ചയും. 27 ജോഡി കൈപ്പത്തികളാണ് റഷ്യയിലെ മഞ്ഞുമൂടി കിടക്കുന്ന ദ്വീപില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. ചൈനീസ് അതിര്‍ത്തിക്ക് അരികിലുള്ള സൈബീരിയിലെ കിഴക്കന്‍ നഗരമായ ഖബാറോസ്‌കിന് സമീപമാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. 54 കൈകളും വെട്ടിയെടുത്ത നിലയില്‍ ഒരു ബാഗിലാണ് ഉണ്ടായിരുന്നത്.

പ്രദേശവാസിയാണ് ബാഗ് കണ്ടെത്തിയ വിവരം പോലീസിനെ അറിയിക്കുന്നത്. പ്രശസ്തമായ മീന്‍പിടുത്ത കേന്ദ്രമായ ഇവിടെ ഈ കൈകള്‍ എങ്ങിനെ എത്തിയെന്നതു ആശങ്ക സൃഷ്ടിക്കുന്നു. ഈ വെട്ടിയെടുത്ത കൈകള്‍ ആരുടെയും, എന്തിന് വേണ്ടിയാണ് ഇത് ചെയ്തിട്ടുള്ളതെന്നുമാണ് സംശയം ഉയരുന്നത്.

കൈകളില്‍ വിരലടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിന് പിടിക്കപ്പെട്ട് ശിക്ഷ അനുഭവിച്ചവരുടെ വെട്ടിയ കൈകകളെന്നാണ് ഒരു അഭ്യൂഹം. ആശുപത്രിയിലെ മൃതദേഹങ്ങളില്‍ നിന്നുമാകാം എന്നും കരുതുന്നവരുണ്ട്. അതേസമയം അനധികൃത അവയവ കച്ചവടമാണോ എന്ന സംശയവും ഉയരുന്നുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.