CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 13 Seconds Ago
Breaking Now

ലോകത്തിലെ ഏറ്റവും വെറുക്കപ്പെടുന്ന വ്യക്തിക്ക് 7 വര്‍ഷക്കാലം ജയില്‍ശിക്ഷ; എയ്ഡ്‌സ് രോഗികള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ വില 5000% വര്‍ദ്ധിപ്പിച്ച് വിറ്റു; ഇവനെ മുഖത്തിട്ട് ഇടിക്കണമെന്ന് സ്വന്തം വക്കീല്‍ പോലും പറഞ്ഞുപോയി

ഇയാളുടെ 7.4 മില്ല്യണ്‍ ഡോളര്‍ പണവും, സ്വത്തുവകകളും പിടിച്ചെടുത്തു.

ഇവനോടൊക്കെ കരുണ കാണിച്ചാല്‍ ദൈവം പോലും പൊറുക്കില്ല.അത് ജഡ്ജിക്ക് മാത്രമല്ല സ്വന്തം വക്കീലിന് പോലും വ്യക്തമായറിയാം. അത് കൊണ്ടാണ് സ്വന്തം കക്ഷിയുടെ മുഖത്തിട്ട് ഇടിക്കണമെന്ന് ആ അഭിഭാഷകന്‍ പറഞ്ഞുപോയത്. ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയെന്ന് 34-ാം വയസ്സില്‍ മാര്‍ട്ടിന്‍ ഷ്‌ക്രെലി കുപ്രശസ്തി നേടിയത് എയ്ഡ്‌സ് രോഗികള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നിന്റെ വില 5000% വര്‍ദ്ധിപ്പിച്ച് വിറ്റാണ്.

സെക്യൂരിറ്റീസ് തട്ടിപ്പ് കേസിലാണ് നാണംകെട്ട ഈ ഫാര്‍മസ്യൂട്ടിക്കല്‍ സിഇഒ ശിക്ഷാവിധി ഏറ്റുവാങ്ങിയത്. ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലെ കോടതിയാണ് പ്രതിക്ക് 7 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ജഡ്ജിക്ക് മുന്നില്‍ ദയവിനായി കരഞ്ഞ് കേണപേക്ഷിച്ച ശേഷമാണ് ഈ ശിക്ഷ ലഭിച്ചത്. 15 വര്‍ഷത്തെ ശിക്ഷ നല്‍കാനാണ് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചത്.

താന്‍ പല തെറ്റുകളും ചെയ്തതായി ഷ്‌ക്രെലി കോടതിയില്‍ സമ്മതിച്ചു. ഇയാളുടെ 7.4 മില്ല്യണ്‍ ഡോളര്‍ പണവും, സ്വത്തുവകകളും പിടിച്ചെടുത്തു. പിക്കാസോയുടെ പെയിന്റിംഗ് വരെ ഇതില്‍ ഉള്‍പ്പെടും. എച്ച്‌ഐവി മരുന്നുകളുടെ വില 5000% വര്‍ദ്ധിപ്പിച്ച് ലാഭം പോക്കറ്റിലിട്ടാണ് ഇയാള്‍ കുപ്രശസ്തി നേടിയത്. 2015ലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ നിക്ഷേപകരെ വ്യാജ സ്‌കീമുകളിലൂടെ വഞ്ചിച്ചതിന് ഇയാള്‍ അറസ്റ്റിലാകുന്നത്.

തനിക്ക് നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച ഷ്‌ക്രെലി ഒടുവില്‍ ജയിലിലേക്ക് പോകുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.