കഴിഞ്ഞ ദിവസം ഡെവണില്‍, മകള്‍ സന്ധ്യ റാണിയെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന മാതാവ് തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി സുധാ സുഭാഷിണി (62) യുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് മൃതസംസ്കാരം സമുചിതമായി നടത്തുന്നതിന് അടുത്ത കാലത്ത് നാട്ടില്‍ നിന്നും യുകെയിലെത്തിച്ചേര്‍ന്ന മകളുടെ കുടുംബം ബുദ്ധിമുട്ടുകയാണ്.
മരണമടഞ്ഞ അമ്മയുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷന് (UCF) നോര്‍ത്ത് ഡെവന്‍ മലയാളി (NDMA) അസോസിയേഷനുമായി ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന ഫണ്ട് ശേഖരണത്തില്‍ ഉദാര മനസ്കരായ എല്ലാവരുടേയും സഹായം തേടുകയാണ്.
പ്രസ്തുത കുടുംബത്തെ സഹായിക്കുവാന്‍ താല്പര്യമുള്ളവര് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പണം കൈമാറുവാന്‍ യുക്മ ദേശീയ സമിതിക്കു വേണ്ടി അഭ്യര്‍ത്ഥിക്കുന്നു.
https://www.gofundme.com/f/sudhasubhashini?utm_source=customer&utm_medium=copy_link&utm_campaign=p_lico+sharesheetfirstlaunch&attribution_id=sl:c9344fa3d5224635bcebbdf354ad054f
സ്നേഹപൂര്‍വ്വം,
കുര്യന് ജോര്‍ജ്,
ജനറല്‍ സെക്രട്ടറി,
യുക്മ.