CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 7 Minutes 49 Seconds Ago
Breaking Now

രാധയെ അശ്ലീലമാക്കരുത്..; തമന്നയ്ക്ക് വിമര്‍ശനങ്ങള്‍

രാധാ-കൃഷ്ണ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഒടുവില്‍ ഡിലീറ്റ് ചെയ്ത് നടി തമന്ന. ഫോട്ടോഷൂട്ടിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് നടി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നത്. രാധയെ ലൈംഗികവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന കമന്റുകളാണ് തമന്നയ്ക്കെതിരെ ഉയര്‍ന്നത്.

'ലീല: ദ ഡിവൈന്‍ ഇല്യൂഷന്‍ ഓഫ് ലവ്' എന്ന പേരിലുള്ള ഫോട്ടോഷൂട്ടിലാണ് തമന്ന ഹിന്ദു പുരാണത്തിലെ ശ്രീകൃഷ്ണന്റെ കാമുകിയായ രാധയായി വേഷമിട്ടത്. ഫാഷന്‍ ഡിസൈനര്‍ കരണ്‍ തൊറാനി ആണ് തമന്നക്കായി വസ്ത്രം ഒരുക്കിയത്. രാധയെ അശ്ലീലവത്കരിക്കുകയാണ് തമന്നയുടെ വസ്ത്രധാരണത്തിലൂടെ എന്ന് വ്യാപക വിമര്‍ശനം ഉയരുകയായിരുന്നു.

'നിങ്ങളുടെ കച്ചവടതാല്‍പര്യത്തിന് വേണ്ടി രാധാ-മാധവ ബന്ധത്തെ അശ്ലീലവത്കരിക്കരുത്' എന്നായിരുന്നു ഒരു കമന്റ്. സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതാണ് രാധ ആയി എത്തിയ തമന്നയുടെ വസ്ത്രധാരണമെന്നും ഇത് രാധാ സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്നും പലരും വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി.

ഇതോടെയാണ് തമന്ന ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തത്.




കൂടുതല്‍വാര്‍ത്തകള്‍.