CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 16 Minutes 34 Seconds Ago
Breaking Now

അശ്ലീലരംഗം അഭിനയിച്ചുകാണിക്കാന്‍ ആവശ്യപ്പെട്ടു, നിര്‍മാതാവില്‍നിന്ന് മോശം അനുഭവം ഉണ്ടായി ; നടി ശില്‍പ ഷിന്‍ഡേ

സിനിമാമേഖലയില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് നടി ശില്‍പ ഷിന്‍ഡേ. കരിയറിന്റെ തുടക്കകാലത്ത് ഒരു ബോളിവുഡ് നിര്‍മാതാവില്‍നിന്ന് മോശം അനുഭവം ഉണ്ടായതായാണ് താരം തുറന്നുപറഞ്ഞത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തന്നോട് അശ്ലീലരംഗം അഭിനയിച്ചുകാണിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ശില്‍പ ഷിന്‍ഡേ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇതിനുപിന്നിലെ കള്ളത്തരം മനസിലാവാതെ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ നിര്‍മാതാവിന്റെ പെരുമാറ്റം അതിരുവിട്ടെന്നും അവിടെ നിന്ന് ഓടിപ്പോരുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

1998-99 കാലഘട്ടത്തിലാണ് സംഭവം നടന്നത്. ഇത് തന്നെ ഏറെ ഭയപ്പെടുത്തിയെന്നും ശില്‍പ ഷിന്‍ഡേ പറഞ്ഞു. കരിയര്‍ പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്. സീനില്‍ ധരിക്കേണ്ടതാണെന്നുപറഞ്ഞ് ഏതാനും വസ്ത്രങ്ങള്‍ തന്നു. പക്ഷേ അത് ധരിക്കാന്‍ താന്‍ മടിച്ചുവെന്നും അവര്‍ പറഞ്ഞു.

'ബോസ് ആയാണ് അയാള്‍ അഭിനയിക്കുന്നത്. അയാളെ വശീകരിക്കുന്നതായാണ് ഞാന്‍ അഭിനയിക്കേണ്ടത്. നിഷ്‌കളങ്കയായ ഞാന്‍ അയാള്‍ പറഞ്ഞതുപോലെ ചെയ്തു. പക്ഷേ അയാള്‍ക്ക് വിടാന്‍ ഉദ്ദേശമില്ലായിരുന്നു. ഞാന്‍ ഭയന്നുപോയി. അയാളെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കാര്യം പിടികിട്ടിയിരുന്നു. എന്നോട് അവിടെ നിന്ന് എത്രയും വേഗം പോകാന്‍ അവര്‍ നിര്‍ദേശിച്ചു', അവര്‍ പറഞ്ഞു.

ഹിന്ദി ചലച്ചിത്ര മേഖലയില്‍നിന്നുള്ളയാളാണ് നിര്‍മാതാവെന്ന് പറഞ്ഞ ശില്‍പ്പ അദ്ദേഹം ഒരു നടന്‍കൂടിയായതുകൊണ്ടാണ് താന്‍ ആ രം?ഗം ചെയ്യാന്‍ സമ്മതിച്ചതെന്നും വ്യക്തമാക്കി. താന്‍ പറയുന്നത് കള്ളമല്ലെന്നും നിര്‍മാതാവിന്റെ പേര് പറയില്ലെന്നും ശില്‍പ പറഞ്ഞു. അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് തന്നേക്കാള്‍ പ്രായം കുറവായിരിക്കും. ആ പേര് പുറത്തുവന്നാല്‍ അത് ആ കുട്ടികളേയും ബാധിക്കും. വര്‍ഷങ്ങള്‍ക്കുശേഷം ഈ നിര്‍മാതാവിനെ വീണ്ടും കണ്ടപ്പോള്‍ വളരെ മാന്യമായാണ് പെരുമാറിയത്. തന്നെ തിരിച്ചറിയാതിരുന്ന അദ്ദേഹം സിനിമയില്‍ വേഷം തരാമെന്ന് പറയുകപോലും ചെയ്‌തെന്നും ശില്‍പ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.