CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 8 Minutes 5 Seconds Ago
Breaking Now

ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം ; ഹണി റോസ്

മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി റോസ്. അഭിനയിച്ച സെറ്റുകളില്‍ ആരും ചൂഷണം നേരിട്ടതായി അറിയില്ലെന്നും അതിനെപ്പറ്റി അന്വേഷണം നടക്കുകയാണല്ലോയെന്നും അവര്‍ പറഞ്ഞു. എല്ലാം പുറത്തു വരട്ടെയെന്നും ഹണി റോസ് കൂട്ടിച്ചര്‍ത്തു.

അതേസമയം, തനിക്കെതിരായ വ്യാജ പരാതിയില്‍ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കി. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്. പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിംഗില്‍ പങ്കെടുക്കുകയായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പരാതിയില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്.

ആ ദിവസങ്ങളില്‍ താന്‍ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും നിവിന്‍ പരാതിയില്‍ പറയുന്നു. ഇതിന്റെ തെളിവായി പാസ്‌പോര്‍ട്ടിന്റെ കോപ്പിയും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവിന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏതുതരം അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.