CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 6 Minutes 30 Seconds Ago
Breaking Now

അന്താരാഷ്ട്ര ചിത്രങ്ങള്‍ക്കൊപ്പം ഐഎംഡിബി ലിസ്റ്റില്‍ ദേവരയും

കൊരട്ടല ശിവ സംവിധാനം ചെയ്ത് ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന 'ദേവര പാര്‍ട്ട് 1' പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രം ഐഎംഡിബിയില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ആഗോള ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 

'ലിറ്റില്‍ ബ്രദര്‍', 'മെഗലോപോളിസ്', 'വണ്‍ ഹാന്‍ഡ് ക്ലാപ്പിംഗ്', മാന്‍ വേഴ്‌സസ് ഫോണ്‍ തുടങ്ങിയ അന്താരാഷ്ട്ര ചിത്രങ്ങള്‍ക്കൊപ്പമാണ് ദേവര പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ആണ് സിനിമയുടെ റിലീസ്. ജാന്‍വി കപൂര്‍ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാന്‍വി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് 'ദേവര'. സെയ്ഫ് അലി ഖാന്‍ ആണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിലെത്തുന്നത്. ഭൈര എന്ന സെയ്ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.