CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 55 Minutes 40 Seconds Ago
Breaking Now

ബുള്‍ഡോസര്‍ ഉപയോഗിച്ച് കുറ്റക്കാരുടെ വീടുകള്‍ പൊളിച്ചു നീക്കുന്നത് മികച്ച നടപടി, തുടരും ; സുപ്രീം കോടതി പരാമര്‍ശം തള്ളി യുപി മന്ത്രി

ക്രിമിനല്‍ നടപടികളേയും മാഫിയ സംഘങ്ങളേയും തടയുന്നതിന് ബുള്‍ഡോസര്‍ ഉപയോഗിക്കാം.

ക്രിമിനല്‍ കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടി തുടരുമെന്ന് ഉത്തര്‍പ്രദേശ് ഊര്‍ജ വകുപ്പ് മന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത അനുയായിയുമായ എ കെ ശര്‍മ. ബുള്‍ഡോസര്‍ ഉപയോഗിച്ച് കുറ്റക്കാരുടെ വീടുകള്‍ പൊളിച്ചു നീക്കുന്നത് മികച്ച നടപടിയാണെന്നും എ കെ ശര്‍മ പറഞ്ഞു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശര്‍മ.

ക്രിമിനല്‍ നടപടികളേയും മാഫിയ സംഘങ്ങളേയും തടയുന്നതിന് ബുള്‍ഡോസര്‍ ഉപയോഗിക്കാം. അത് നിയമപരമായ നടപടിയാണ്. അതില്‍ തെറ്റില്ലെന്നും ശര്‍മ പറയുന്നു. സമാജ്വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് തളച്ചുവളര്‍ന്ന ഗുണ്ടകള്‍ക്കും മാഫിയകള്‍ക്കുമെതിരായാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതെന്നും എ കെ ശര്‍മ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരാള്‍ പ്രതിയോ കുറ്റവാളിയോ ആണെന്ന കാരണത്താല്‍ അയാളുടെ വീട് പൊളിച്ചുകളയുന്നതെങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.