CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 57 Minutes 33 Seconds Ago
Breaking Now

തിരക്കേറിയ റോഡിന്റെ ഫുട്പാത്തില്‍ പട്ടാപ്പകല്‍ യുവതി ബലാത്സംഗത്തിനിരയായി, യുവതിയെ രക്ഷിക്കുന്നതിന് പകരം ജനക്കൂട്ടം വീഡിയോ പകര്‍ത്തി

ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഉജ്ജൈനിയിലെ തിരക്കേറിയ റോഡിന്റെ ഫുട്പാത്തില്‍ പട്ടാപ്പകല്‍ യുവതി ബലാത്സംഗത്തിനിരയായി. യുവതിയെ രക്ഷിക്കുന്നതിന് പകരം ജനക്കൂട്ടം വീഡിയോ പകര്‍ത്തുകയായിരുന്നു. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും പിന്നീട് പൊതുജന മധ്യത്തില്‍ ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി ലോകേഷിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതായി ഉജ്ജയിന്‍ എസ്പി പ്രദീപ് ശര്‍മ പറഞ്ഞു. പാഴ്വസ്തുക്കള്‍ ശേഖരിച്ച് വിറ്റ് ജീവിക്കുന്നയാളാണ് പ്രതി. 

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പ്രലോഭിപ്പിച്ച ശേഷം മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. പൊതുജനത്തിന് മുന്നില്‍ ക്രൂരകൃത്യം നടന്നിട്ടും ആരും യുവതിയെ സഹായിക്കാനോ പൊലീസിനെ അറിയിക്കാനോ തയ്യാറായില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.