CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 44 Minutes 23 Seconds Ago
Breaking Now

സ്ത്രീയെന്ന് പരിഗണിക്കണം, ആരാധകനെ കൊന്ന കേസില്‍ നടി പവിത്രയുടെ ജാമ്യാപേക്ഷ തള്ളി

കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചു.

ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ നടന്‍ ദര്‍ശന്‍ തൊഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷ ബംഗളൂരു സെഷന്‍സ് കോടതി തള്ളി. കേസിലെ മുഖ്യപ്രതിയാണ് പവിത്ര ഗൗഡ. സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കണമെന്ന ഇവരുടെ അപേക്ഷയില്‍ കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചു.

ഏഴാം പ്രതി അനുകുമാറിന്റെ ജാമ്യഹര്‍ജിയും തള്ളി. ജൂണ്‍ 8ന് ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുക സ്വാമിയെ (33) തലയ്ക്കടിച്ചു കൊലപ്പെടുത്തി മലിന ജല കനാലില്‍ തള്ളിയെന്നാണ് കേസ്. ദര്‍ശനുമായുള്ള പവിത്രയുടെ ബന്ധത്തെ ചോദ്യം ചെയ്ത് രേണുക സ്വാമി സന്ദേശമയച്ചതിനെ തുടര്‍ന്നാണ് ഫാന്‍ അസോസിയേഷന്റെ സഹായത്തോടെ കൊലപാതകം നടത്തിയത്. ഇവരുള്‍പ്പെടെ 16 പേര്‍ അറസ്റ്റിലായി വിചാരണ തടവിലുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.