CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 36 Seconds Ago
Breaking Now

സയനൈഡ് നല്‍കി കൊലപാതകം, പിന്നീട് മോഷണം; സീരിയല്‍ കില്ലേഴ്‌സായ സ്ത്രീകള്‍ പിടിയില്‍

മൂന്ന് സ്ത്രീകള്‍ മൂന്ന് സ്ത്രീകളടക്കം നാല് പേരെ ഇവര്‍ കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു.

തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ സ്ത്രീകള്‍ പോലീസിന്റെ പിടിയില്‍. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുല്‍റ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുകയും സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാന്‍ സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ വാഗ്ദാനം നല്‍കി കൊലപ്പെടുത്തുകയുമാണ് ഇവരുടെ രീതി.

മൂന്ന് സ്ത്രീകള്‍ മൂന്ന് സ്ത്രീകളടക്കം നാല് പേരെ ഇവര്‍ കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. ഇരകള്‍ സയനൈഡ് കലര്‍ന്ന പാനീയങ്ങള്‍ കഴിച്ച് താമസിയാതെ മരിക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി.

ജൂണില്‍ നാഗൂര്‍ ബി എന്ന സ്ത്രീയെ സീരിയല്‍ കില്ലര്‍മാര്‍ കൊലപ്പെടുത്തിയതോടെയാണ് സീരിയല്‍ കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. മഡിയാല വെങ്കിടേശ്വരിയാണ് സംഘത്തിലെ പ്രധാന അംഗം. 32 കാരിയായ വെങ്കിടേശ്വരി തെനാലിയില്‍ നാല് വര്‍ഷത്തോളം സന്നദ്ധപ്രവര്‍ത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഇവരുടെ പക്കല്‍ നിന്ന് സയനൈഡും മറ്റ് തെളിവുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സയനൈഡ് നല്‍കിയ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.