CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 23 Minutes 25 Seconds Ago
Breaking Now

ദര്‍ശന്റെ ശരീരഭാരം കുറഞ്ഞു വരികയാണ്, ആരോഗ്യ അവസ്ഥ മോശം ; സഹതടവുകാരന്‍

ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്റെ ആരോഗ്യാവസ്ഥ മോശമായി കൊണ്ടിരിക്കുകയാണ് മുന്‍ സഹതടവുകാരന്‍. സിദ്ധാരൂഢ എന്ന മുന്‍ സഹതടവുകാരനാണ് ദര്‍ശന്റെ ജയില്‍ ജീവിതത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. 

ദര്‍ശന്റെ ശരീരഭാരം കുറഞ്ഞു വരികയാണ്. ദേഹം വിളറി വെളുത്തിരിക്കുകയാണ്. ജയില്‍ ഭക്ഷണവുമായി പൊരുത്തപ്പെടാന്‍ ദര്‍ശന്‍ ബുദ്ധിമുട്ടുകയാണ്. താരത്തിന്റെ കണ്ണുകളിലും മുഖത്തും ഇത് വ്യക്തമായി കാണാം. വായനയില്‍ മുഴുകിയാണ് ദര്‍ശന്‍ ദിവസങ്ങള്‍ തള്ളി നീക്കാന്‍ ശ്രമിക്കുന്നത്.

അന്ന് തിയേറ്ററില്‍ ഫ്‌ളോപ്പ് ആയി, ഇന്ന് ഹിറ്റ് അടിക്കുമോ? തള്ളാനും കൊള്ളാനുമുള്ള അവകാശം നിങ്ങള്‍ക്കാണ്: സിബി മലയില്‍ചിലപ്പോള്‍ ചെറുതായി നടക്കും. സെല്ലില്‍ പുസ്തക വായനയാണ് ഭൂരിഭാഗം സമയവും. ഭഗവത് ഗീത, രാമായണം, മഹാഭാരതം, വിവേകാനന്ദന്റെയും യോഗിയുടേയും ആത്മകഥകള്‍ ഉള്‍പ്പെടെ ഇരുപതോളം പുസ്തകങ്ങളുണ്ട് ദര്‍ശന്റെ കയ്യില്‍ എന്നാണ് സിദ്ധാരൂഢ പറയുന്നത്.

അതേസമയം, 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന സിദ്ധാരൂഢ ഈയിടെയാണ് പരോളിലിറങ്ങിയത്. ദര്‍ശന്റെ ആരാധകനായ താന്‍ ഏതാനും സമയത്തേക്ക് താരത്തെ കാണണമെന്ന് ജയിലധികാരികളോട് അപേക്ഷിച്ചിരുന്നു. അത് പരിഗണിച്ചാണ് സിദ്ധാരൂഢയ്ക്ക് ദര്‍ശനെ കാണാന്‍ അനുമതി നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.