CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 17 Seconds Ago
Breaking Now

യുക്രെയ്ന്‍ സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി; യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യം, സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തും

നേരത്തെ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിച്ച് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യുക്രെയ്ന്‍ സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് വ്‌ളാഡമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് 23നായിരിക്കും പ്രധാനമന്ത്രിയുടെ യുക്രെയ്ന്‍ സന്ദര്‍ശനം. റഷ്യയുമായുള്ള യുദ്ധത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ന്‍ സന്ദര്‍ശനമാണിത്. ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ മോദി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിച്ച് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ വ്‌ളാഡമിര്‍ സെലന്‍സ്‌കി അപലപിച്ചിരുന്നു. സമാധാന ശ്രമങ്ങള്‍ക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്നായിരുന്നു സെലന്‍സ്‌കി പറഞ്ഞത്.

22ാമത് ഇന്ത്യറഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി പുടിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി റഷ്യന്‍ സന്ദര്‍ശനം നടത്തിയത്. റഷ്യന്‍ സന്ദര്‍ശനത്തില്‍ ആണവോര്‍ജം, കപ്പല്‍ നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. റഷ്യന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണിപ്പോള്‍ പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.