CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 5 Minutes 10 Seconds Ago
Breaking Now

മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്നു ' രൂപതാ ആസ്ഥാനം വെഞ്ചരിപ്പും ,യുവജന , വനിതാ ഫോറം കണ്‍വന്‍ഷനുകളും ഉത്ഘാടനം ചെയ്യും

ബിര്‍മിംഗ് ഹാം . സീറോ മലബാര്‍ സഭയുടെ  തലവനും പിതാവുമായ മേജര്‍ ആര്‍ച്ച്  ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്നു, മേജര്‍ ആര്‍ച്ച്  ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത് . സെപ്റ്റംബര്‍  11 മുതല്‍ സെപ്റ്റംബര്‍  28   വരെ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ രൂപതയുടെ വിവിധ ഇടവകകളും , മിഷന്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും ,സെപ്റ്റംബര്‍  11 ന്  ഹീത്രു വിമാനത്താവളത്തില്‍ എത്തുന്ന അഭിവന്ദ്യ പിതാവിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും , തുടര്‍ന്ന്12 ന്  റാംസ്ഗേറ്റ്  ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍  രൂപത പ്രിസ്ബെറ്റേറിയത്തില്‍  അദ്ദേഹം പങ്കെടുത്ത്  സംസാരിക്കും . 15 ന് വൂള്‍വര്‍ ഹാംപ്ടണില്‍ നടക്കുന്ന ആയിരത്തി അഞ്ഞൂറില്‍ പരം യുവജനങ്ങള്‍ പങ്കെടുക്കുന്ന  'ഹന്തൂസാ ' എസ്  എം വൈ എം കണ്‍വെന്‍ഷന്‍  ഉത്ഘാടനവും , 16 ന് ബിര്‍മിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പുതുതായി വാങ്ങിയ രൂപതാ ആസ്ഥാനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും . 21 ന് ബിര്‍മിംഗ് ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിമന്‍സ് ഫോറം വാര്‍ഷിക കണ്‍വെന്‍ഷന്റെ  ' THAIBOOSA '  ഉത്ഘാടനവും നിര്‍വഹിക്കും . ബ്രിസ്റ്റോളിലെ പുതിയ ഇടവക ദേവാലയത്തിന്റെ കൂദാശാ കര്‍മ്മവും  രൂപതയിലെ വിവിധ റീജിയനുകളിലെയായി പതിനേഴ്   പുതിയ മിഷന്‍ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും .ബ്രിട്ടനിലെ അപ്പൊസ്തലിക് നൂണ്‍ഷ്യോയുമായും  ,വെസ്റ്റമിന്‍സ്റ്റെര്‍ ആര്‍ച്ച് ബിഷപ്പുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും . മേജര്‍ ആര്‍ച്ച്  ബിഷപ്പിന്റെ  സന്ദര്‍ശനത്തിന്  ഒരുക്കമായി  രൂപത / ഇടവക/ മിഷന്‍  തലങ്ങളില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു .

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.