CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 12 Minutes 37 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതക്ക് കാന്റര്‍ബറിയില്‍ പുതിയ മിഷന്‍ . പ്രഖ്യാപനം നാളെ മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും

കാന്റര്‍ ബറി . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ചരിത്ര പ്രസിദ്ധമായ കാന്റര്‍ ബറി യില്‍ പുതിയ മിഷന്‍ . ഭാരത അപ്പോസ്തലനായ മാര്‍ത്തോമ്മാ ശ്ലീഹായുടെ നാമധേയത്തില്‍ മാര്‍ത്തോമാ ശ്ലീഹ മിഷന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന മിഷന്റെ പ്രഖ്യാപനം നാളെ പന്ത്രണ്ടാം തീയതി വ്യാഴഴ്ച വൈകുന്നേരം 5 .30  ന്   വിസ്റ്റബിള്‍ ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് (Whitstable Our Lady Immaculate) പള്ളിയില്‍ വച്ച്  സീറോ മലബാര്‍ സഭയുടെ തലവനും , പിതാവുമായ മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും ,ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ,കെന്റ് ഏരിയ സഹായ മെത്രാന്‍  അഭിവന്ദ്യ മാര്‍ പോള്‍ ഹെന്‍ഡ്രിക്‌സ് എന്നിവരുടെ സാനിധ്യത്തില്‍ ആണ് പ്രഖ്യാപനം ,. മിഷന്‍ ഡയറക്ടര്‍ റെവ ഫാ ജോസ് അഞ്ചാനിക്കല്‍ , കൈക്കാരന്‍മാര്‍ , വിവിധ കമ്മറ്റികള്‍ എന്നിവരുടെ നേതൃത്വത്തില്‍ മിഷന്‍ പ്രഖ്യാപനത്തിനും , അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിക്കുവാനുമായി വിപുലമായ ഒരുക്കങ്ങള്‍ ആണ് നടന്നു വരുന്നത് ,കൂടുതല്‍ വിവരങ്ങള്‍ക്ക് കൈക്കാരന്‍മാരുമായി ബന്ധപ്പെട്ടുക

Anoop Jose - 07921950445

Jesus Philip - 07423466169

Joshy Jose - 07403656641

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.