CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 55 Minutes 24 Seconds Ago
Breaking Now

പോര്ടസ്മൗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് സ്വന്തമായി ഇടവകദേവാലയം . പ്രഖ്യാപനം നടത്തിയത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ബിര്‍മിംഗ്ഹാം: പോര്ടസ്മൗത്തിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക്  ഇക്കഴിഞ്ഞ ഞായറാഴ്ച  ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഒന്ന് ചേര്‍ന്നത് തങ്ങള്‍ക്ക് ലഭിച്ച അനന്തമായ ദൈവകരുണക്ക് നന്ദിയര്‍പ്പിക്കുവാനാണ് .

ജീവശ്വാസത്തോടൊപ്പം ബ്രിട്ടനിലേക്ക് കൊണ്ടുപോന്ന തങ്ങളുടെ വിശ്വാസവും പാരമ്പര്യവും ,ആരാധനാക്രമവും , ഒക്കെ തലമുറകളിലേക്ക് കൈമാറി അഭംഗുരം കാത്ത് സൂക്ഷിക്കുവാന്‍   ദൈവം കനിഞ്ഞു നല്‍കിയ സ്വന്തമായയുള്ള ഇടവക ദേവാലയം  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍   മാര്‍ ഫിലിപ്പ് ഈഗന്‍ പിതാവിന്റെയും ,   സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചപ്പോള്‍  അത് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെയും ചരിത്രത്തിന്റെ ഭാഗമായി മാറി . 

രൂപതയുടെ സ്വന്തമായുള്ള അഞ്ചാമത്തെ ഇടവക ദേവാലയമായി  ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് മിഷന്‍ മാറിയപ്പോള്‍ മിഷന്‍ ഡയറക്ടര്‍ ഫാ . ജിനോ അരീക്കാട്ട് എം സി ബി എസിനും ഇത് ചാരിതാര്‍ഥ്യത്തിന്റെ നിമിഷങ്ങള്‍ .ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ എല്ലാം അഭിവന്ദ്യ പിതാവിനോടും രൂപതാ കുരിയായോടും ചേര്‍ന്ന് നിന്ന് ഏറ്റവും ഭംഗിയായി നിറവേറ്റിയ ശേഷം മാതൃ കോണ്‍ഗ്രിഗേഷനിലേക്ക് രൂപതയിലെ ശുശ്രൂഷ കാലാവധി   പൂര്‍ത്തിയാക്കി മടങ്ങുന്ന ജിനോ അച്ചന്റെ  നേതൃത്വത്തില്‍ പോര്ടസ്മൗത്തിലെ  വിശ്വാസി സമൂഹം നടത്തിയ പ്രാര്‍ഥനകളുടെയും , കഠിനാധ്വാനത്തിന്റെയും പരിസാമാപ്തിയായ ഇടവക പ്രഖ്യാപനം തിരി തെളിക്കല്‍ കര്‍മ്മത്തിലൂടെയാണ് ആരംഭിച്ചത് .

 

തുടര്‍ന്ന് രൂപത ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ ജോ മൂലശ്ശേരി വി സി ഇടവക പ്രഖ്യാപനം സംബന്ധിച്ച ഡിക്രി വായിക്കുകയും അഭിവന്ദ്യ പിതാവ് വൈദികരും,കൈക്കാരന്മാരും , ഭക്തസംഘടനകളുടെ നേതാക്കന്മാരും  ഉള്‍പ്പടെ ഉള്ളവര്‍ക്ക് കൈമാറുകയും ചെയ്തു. 

 തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു . വിശുദ്ധ കുര്‍ബാന മദ്ധ്യേ ഉള്ള വചന സന്ദേശം മാര്‍ ഫിലിപ്പ് ഈഗ ന്‍  നല്‍കി .സീറോ മലബാര്‍ സഭയുടെ പാരമ്പര്യങ്ങളും , വിശ്വാസാനു ഷ്ഠാനങ്ങളും  ഏറ്റവും നന്നായി കാത്തു പരിപാലിക്കുകയും തുടരുകയും ചെയ്യണമെന്ന് അദ്ദേഹം വിശ്വാസികളെ ഉത്ബോധിപ്പിച്ചു . തുടര്‍ന്ന് ആഘോഷമായ പ്രദിക്ഷിണം നടന്നു .   തുടര്‍ന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പോര്ടസ്മൗത്ത് രൂപതയും , രൂപതാധ്യക്ഷനും  ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് നല്‍കുന്ന വലിയ പിന്തുണക്കും , പ്രാര്‍ഥനകള്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിക്കുകയും വചന സന്ദേശത്തില്‍ അഭിവന്ദ്യ ഫിലിപ്പ് പിതാവ് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞതുപോലെ സീറോ മലബാര്‍ സഭയുടെ പാരമ്പര്യങ്ങളെ സ്‌നേഹിക്കുവാനും  അതിനെ മുറുകെ പിടിക്കുവാനും , പ്രാവര്‍ത്തികമാക്കുവാനും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു . 

 

 

 ആയിരത്തോളം ആളുകള്‍ പങ്കെടുത്ത കര്‍മ്മങ്ങള്‍ സ്‌നേഹ വിരുന്നോടെയാണ്  ചടങ്ങുകള്‍ സമാപിച്ചത് .നൂറ്റിപത്തോളം പ്രസുദേന്തിമാര്‍ ആണ് തിരുന്നാള്‍ കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് നടത്തിയത് . മിഷന്‍ ഡയറക്ടര്‍ ഫാ ജിനോ അരീക്കാട്ട് എംസിബിഎസ്, കൈക്കാരന്മാരായ ബൈജു മാണി , മോനിച്ചന്‍ തോമസ്, ജിതിന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിപുലമായ കമ്മറ്റിയാണ്  പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് .

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.