CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 40 Minutes 57 Seconds Ago
Breaking Now

സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാന്‍ നടിമാര്‍ അഡ്ജസ്റ്റ്‌മെന്റ് ചെയ്യുന്നു; യൂട്യൂബറുടെ ആരോപണത്തില്‍ പരാതി നല്‍കി തമിഴ് താര സംഘടന

സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാന്‍ നടിമാര്‍ അഡ്ജസ്റ്റ്‌മെന്റ് ചെയ്യുന്നു എന്ന യൂട്യൂബറുടെ ആരോപണത്തില്‍ പരാതി നല്‍കി തമിഴ് താര സംഘടന. സിനിമാ മേഖലയിലെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് പരാതി. ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എ അരുണിനാണ് പരാതി നല്‍കിയിരിക്കുന്നത്.

തമിഴ് താര സംഘടന നടികര്‍ സംഘം ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ആന്റ് ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി അധ്യക്ഷയായ നടി രോഹിണിയാണ് ഡോക്ടര്‍ കാന്തരാജിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സെപ്റ്റംബര്‍ 13 വെള്ളിയാഴ്ചയാണ് രോഹിണി പരാതി നല്‍കിയത്. സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാന്‍ നടിമാര്‍ ഫിലിം ക്രൂവുമായി അഡ്ജസ്റ്റ് ചെയ്തു എന്നായിരുന്നു കാന്തരാജിന്റെ ആരോപണം.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ ഒന്നിലധികം അഭിമുഖങ്ങളില്‍ കാന്തരാജ് സംസാരിച്ചിട്ടുണ്ടെന്നും ഇവയില്‍ പല നടിമാരെയും പേരെടുത്ത് മോശമായി പറഞ്ഞുവെന്നുമാണ് പരാതിയിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും കേരളത്തില്‍ അതിന്റെ സ്വാധീനത്തെക്കുറിച്ചും സംസാരിച്ച ഡോക്ടര്‍, തമിഴ് സിനിമാ മേഖലയിലും സ്ത്രീകള്‍ സിനിമയിലെ വേഷങ്ങള്‍ക്കായി 'അഡ്ജസ്റ്റ്‌മെന്റ്' ചെയ്യാന്‍ തയ്യാറാകുന്നുവെന്നാണ് പറയുന്നത്. ഇയാളുടെ ഇത്തരം പരാമര്‍ശങ്ങള്‍ നിന്ദ്യവും അശ്ലീലവുമാണെന്ന് രോഹിണി പറയുന്നു.

അതേസമയം യൂട്യൂബില്‍ നിന്ന് കാന്തരാജിന്റെ വീഡിയോ നീക്കം ചെയ്യാനും പരാതിയില്‍ ആവശ്യപ്പെടുന്നു. ഡോക്ടറായ കാന്തരാജ് പ്രമുഖ ദ്രാവിഡ സൈദ്ധാന്തികനാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിവിധ വിഷങ്ങളില്‍ ഇദ്ദേഹം ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട്. ഇദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോകളും ഏറെ പ്രശസ്തമാണ്.അതേ സമയം തന്നെ ഇദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ മുന്‍പും വിവാദമായിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.