ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‍കിയ പരാതിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയ എന്ന വാക്കിന്റെ അര്‍ത്ഥം തോന്നിയതെല്ലാം എഴുതിവെക്കാനുള്ള മീഡിയ എന്നല്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കേരളത്തില്‍ ആര്‍ക്കും ഡ്രസ് കോഡില്ലെന്നും പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.
താന്‍ മനസ്സിലാക്കിയിടത്തോളം ഈ വിഷയത്തില്‍ മൂന്നാളുകളാണുള്ളത്. പ്രമുഖ നടി, പ്രമുഖ കോടീശ്വരന്‍ പിന്നെ കമന്റ്സിടുന്നയാളുകള്‍. കമന്റ്സിടുന്നവരോട് എനിക്ക് പറയാനുള്ളത് സോഷ്യല്‍ മീഡിയ എന്ന വാക്കിന്റെ അര്‍ഥം തോന്നിയതെല്ലാം എഴുതിവെക്കാനുള്ള മീഡിയ എന്നല്ല. നമ്മുടെ അഭിപ്രായം മാന്യമായി പറയാമെന്നും സന്തോഷ് അഭിപ്രായപ്പെട്ടു.
ചില സാഹചര്യങ്ങളില്‍ നമ്മളെ കുറിച്ചോ കുടുംബത്തെ കുറിച്ചോ മോശം പ്രവൃത്തിയുണ്ടായാല്‍ തിരിച്ചും മോശം പറയേണ്ടി വരും. ഒരു പരിധി വിട്ടാല്‍ ഏതൊരാളും റിയാക്ട് ചെയ്യും. പക്ഷേ അതുപോലെയല്ല ഒരു നടിയുടെ വസ്ത്രം കണ്ടിട്ടോ നടന്മാരോടുള്ള ആരാധനയുടെ ഭാഗമായോ ഒരാള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നതെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
പ്രമുഖ കോടീശ്വരന്‍ ഒരു തമാശയെന്ന രീതിയില്‍ ദ്വയാര്‍ഥപരമാര്‍ശം നടത്തുകയും അദ്ദേഹത്തിന്റെ കൂട്ടുകാരും അതേ മാനസികാവസ്ഥയിലുള്ളവരും അത് രസകരമായി കാണുകയും ചെയ്തു. എല്ലാവര്‍ക്കും അത് തമാശയായി തോന്നണമെന്നില്ല. ജീവിക്കുക ജീവിക്കാനനുവദിക്കുക എന്നതുപ്രകാരം തമാശ കേള്‍ക്കുന്നയാള്‍ക്ക് അത് തമാശയായി തോന്നുന്നില്ലെങ്കില്‍ അത് അവിടെ വെച്ചുനിര്‍ത്തണമെന്നും സന്തോഷ് അഭിപ്രായപ്പെട്ടു.