മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നിത്യ മേനോന്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ പ്രൊഫഷനെ പറ്റി സംസാരിക്കുകയാണ് താരം. സിനിമയോട് ഒട്ടും താത്പര്യമില്ലാത്ത ആളാണ് താനെന്നും ഒരു അവസരം കിട്ടിയാല്‍ അഭിനയം നിര്‍ത്തി പോകുമെന്നും നിത്യ മേനോന്‍ പറയുന്നു. സാധാരണ ജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു.
താന്‍ സിനിമ നിര്‍ത്തുമെന്ന് പറയുന്നത് ചിലപ്പോള്‍ ഒരു നന്ദികെട്ട വര്‍ത്താനം ആയി തോന്നിയേക്കാം എന്നും നിത്യ മേനോന്‍ പറയുന്നു. എനിക്കൊരു സാധാരണജീവിതം നയിക്കാനാണ് ആഗ്രഹം. നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിന് മുന്‍പ് സൈലന്റ്‌റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിര്‍ത്താം എന്നാണ് കരുതിയതെന്നും താരം പറയുന്നു.
അതേസമയം തനിക്കൊരു പൈലറ്റ് ആകാനായിരുന്നു ആഗ്രഹമെന്നും നിത്യ മേനോന്‍ പറഞ്ഞു. എനിക്ക് യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. എനിക്ക് നടക്കാന്‍ പോകാനും പാര്‍ക്കില്‍ പോകാനും ഒക്കെ ഇഷ്ടമാണ്. പക്ഷെ അങ്ങനെ ഒരു ലൈഫ് ഇപ്പോള്‍ സംഭവിക്കുന്നില്ല. എന്റെ വ്യക്തിത്വത്തില്‍ നിന്ന് ഈ ജോലി എന്നെ വല്ലാതെ അകറ്റിയെന്നും നിത്യ മേനോന്‍ പറയുന്നു.
നിത്യ മേനോന്റെ വാക്കുകള്‍ ഇങ്ങനെ...
'സിനിമ ഞാന്‍ ഇഷ്ടം കൊണ്ട് തിരഞ്ഞെടുത്ത തൊഴിലിടമല്ല. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കാന്‍ ആരംഭിച്ചത് സിനിമയിലെത്തിയതിന് ശേഷമാണ്. എന്റെ അച്ഛന്‍ അജ്ഞ്ഞേയവാദിയാണ്. ഞാനും അങ്ങനെയായിരുന്നു. എന്നാല്‍ സിനിമ പ്രഫഷനായി തിരഞ്ഞെടുത്തതിന് ശേഷം എനിക്ക് തോന്നിയിട്ടുണ്ട്, എനിക്ക് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത എന്തോ ഒരു ശക്തിയാണ് എന്നെ മുന്നോട്ടുനയിക്കുന്നതെന്ന്. അഭിനയം എനിക്ക് തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്. എന്തെങ്കിലും ഒരു ഓപ്ഷന്‍ കിട്ടിയാല്‍ ഞാന്‍ അഭിനയം നിര്‍ത്തും.
ഇതുചിലപ്പോള്‍ നന്ദികെട്ട ഒരു പ്രസ്താവനയായി തോന്നിയേക്കാം. എന്റെ വ്യക്തിത്വത്തില്‍ നിന്ന് ഈ ജോലി എന്നെ വല്ലാതെ അകറ്റി. എനിക്കൊരു സാധാരണജീവിതം നയിക്കാനാണ് ആഗ്രഹം. എനിക്കൊരു പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. കാരണം എനിക്ക് യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. എനിക്ക് നടക്കാന്‍ പോകാനും പാര്‍ക്കില്‍ പോകാനും ഒക്കെ ഇഷ്ടമാണ്. പക്ഷെ അങ്ങനെ ഒരു ലൈഫ് ഇപ്പോള്‍ സംഭവിക്കുന്നില്ല. നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിന് മുന്‍പ് സൈലന്റ്‌റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിര്‍ത്താം എന്നാണ് കരുതിയത്. എന്നാല്‍ ആ സമയത്താണ് കൃത്യമായി എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടുന്നത്. അത് ദൈവത്തിന്റെ തീരുമാനമാകാം.'