CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 42 Seconds Ago
Breaking Now

നടന്‍ ജയം രവി പേര് മാറ്റി, ഇനി മുതല്‍ 'രവി മോഹന്‍'

തമിഴ് നടന്‍ ജയം രവി പേര് മാറ്റി. ഇനി മുതല്‍ 'രവി മോഹന്‍' എന്ന പേരില്‍ അറിയപ്പെടും. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടന്‍ പങ്കുവച്ചത്. ഇനി മുതല്‍ തന്നെ രവി മോഹന്‍ എന്ന് വിളിക്കണമെന്നാണ് നടന്‍ പറഞ്ഞത്. 'രവി മോഹന്‍' എന്ന തലക്കെട്ടില്‍ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

രവി മോഹന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം

'പ്രിയപ്പെട്ട ആരാധകര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും കൂട്ടുകാര്‍ക്കും, പുതിയ പ്രതീക്ഷകളുമായാണ് നാം ന്യൂ ഇയറിനെ വരവേറ്റത്. ഈ സമയം ഞാന്‍ എന്റെ പുതിയ അദ്ധ്യായത്തെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ന് മുതല്‍ ഞാന്‍ രവി മോഹന്‍ എന്ന് അറിയപ്പെടും. ഞാന്‍ ജീവിത്തിലെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് നീങ്ങുകയാണ്. ഈ പേരില്‍ എന്നെ ഇനി മുതല്‍ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'.

അതേസമയം ആരാധകരെ ഞെട്ടിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം നടന്‍ വിവാഹമോചന വാര്‍ത്ത പങ്കുവച്ചത്. 15 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇരുവരും വിരാമമിട്ടത്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും നടന്‍ അന്ന് വ്യക്തമാക്കിയിരുന്നു. തീര്‍ച്ചയായും ഇത് എല്ലാവരുടെയും നല്ലതിനുവേണ്ടിയാണ്. എന്റെ മുന്‍ഗണന എല്ലായ്‌പ്പോഴും ഒരു കാര്യത്തിന് മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും സന്തോഷവും എന്റര്‍ടെയ്ന്‍മെന്റും നല്‍കുക എന്നത് തുടരുമെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.