CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 6 Minutes 53 Seconds Ago
Breaking Now

'പുഷ്പ 2' റീ റിലീസ്

1831 കോടി രൂപ കളക്ഷന്‍ നേടിയ 'പുഷ്പ 2' ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രം റീ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജനുവരി 11ന് സംക്രാന്തി റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു. നിലവില്‍ ജനുവരി 17ന് ആണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ റീലോഡഡ് വേര്‍ഷന്റെ ട്രെയ്ലര്‍ സംവിധായകന്‍ സുകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു. നിലവില്‍ മൂന്ന് മണിക്കൂര്‍ 25 മിനുറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ഇതിനൊപ്പം ഒഴിവാക്കിയ 20 മിനുറ്റ് കൂടി ചേര്‍ത്താണ് ചിത്രം റീ റിലീസ് ചെയ്യുക. സംഘട്ടന രംഗങ്ങള്‍ അടക്കം പുതുതായി എത്തും എന്നാണ് വിവരം.

ബോക്സോഫീസില്‍ 2000 കോടി എന്ന ലക്ഷ്യത്തിലേക്ക് അടുക്കാന്‍ പുഷ്പ 2 റീറിലീസ് നിര്‍മ്മാതാക്കളെ സഹായിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.